ഓവര്‍സീസ് ഇല്ലാതെ നൂറു കോടിയടിച്ച പുലിമുരുകന്‍; ടോമിച്ചന്‍ മുളകുപാടത്തിനും പറയാനുണ്ട്!


സിനിമ മേഖലയിലെ ചില വാദപ്രതിവാദങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഭരിക്കുന്ന സാഹചര്യത്തില്‍ നൂറു കോടി ക്ലബില്‍ ഇടംപിടിച്ച പുലിമുരുകനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളക്പാടം. മലയാളത്തില്‍ ആദ്യമായി നൂറു കോടി ക്ലബില്‍ ഇടംപിടിച്ച പുലിമുരുകനെ കുറിച്ച് ടോമിന്‍ തച്ചങ്കരി നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെഎഫ്സി) നിന്നെടുത്ത ലോണ്‍ ഇതുവരെ അടച്ചു തീര്‍ത്തിട്ടില്ലെന്നായിരുന്നു തച്ചങ്കിരി പറഞ്ഞത്. അതേസമയം സിനിമയുടെ ലോണ്‍ 2016 ഡിസംബറില്‍ തന്നെ തീര്‍ത്തെന്നും ന്യായമായ ലാഭം നേടി തന്നെ ചിത്രമാണിതെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. മൂന്ന് കോടിക്ക് മുകളില്‍ ആദായനികുതി തന്നെ അടച്ച ചിത്രത്തിന്റെ മുഴുവന്‍ ബിസിനസ് കളക്ഷന്‍ നൂറു കോടിയാണ്. നികുതി, തിയേറ്റര്‍ ഷെയര്‍ എന്നിവയെല്ലാം ഇതില്‍ നിന്ന് പോകും, അപ്പോഴും ഓവര്‍സീസ് ഇല്ലാതെയാണ് സിനിമ ഈ നേട്ടം കൈവരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതും പതിനെട്ടാമത്തെ ദിവസം. ഇപ്പോള്‍ 100 കോടി എന്നു പറയുന്നത് ഗ്ലോബല്‍ കലക്ഷനും കൂടി ചേര്‍ത്താണ്. ഒടിടി ബിസിനസ് പോലുമില്ലാത്ത കാലത്താണ് പുലിമുരുകന്‍ റിലീസ് ചെയ്തത്. കേരളത്തിലും കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലും മാത്രം പ്രദര്‍ശിപ്പിക്കപ്പെട്ടതിന്റെ കലക്ഷനാണ് നൂറു കോടി.

ALSO READ: ‘പപ്പ മമ്മിയെ കൊന്നു’; കൊലപാതകക്കേസിൽ യുപി പൊലീസ് പ്രതിയിലേക്ക് എത്തിയത് നാല് വയസുകാരി വരച്ച ചിത്രത്തിലൂടെ

20 കോടി ബജറ്റഅ പ്രതീക്ഷിച്ച ചിത്രത്തിന് ഇരട്ടിത്തുക ചെലവായി. അതാണ് പടം അങ്ങനെ വന്നത്. കടുവയെ വച്ച് ഷൂട്ട് പ്ലാന്‍ ചെയ്‌തെങ്കിലും അത് നടന്നില്ല. കുറച്ച ദിവസം അങ്ങനെ പോയി. 210 ദിവസം കൊണ്ടാണ് നൂറു ദിവസത്തെ ഷൂട്ട് പ്രതീക്ഷിച്ച ചിത്രം പൂര്‍ത്തിയായത്. ഏകദേശം മുക്കാല്‍ വര്‍ഷം ഷൂട്ടിങ്ങിന് മാത്രമായി വേണ്ടി വന്നെന്നും പോസ്റ്റ് പ്രൊഡക്ഷന് ഏകദേശം ഒരു വര്‍ഷത്തോളം എടുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Post a Comment

Previous Post Next Post

AD01

 


AD02