കൈ ചവിട്ടി ഒടിച്ചു , കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

 



കണ്ണൂരിലും റാഗിങ് പരാതി. പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. നിലത്തിട്ട് ചവിട്ടി, ഇടതു കൈ ചവിട്ടി ഒടിച്ചു. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ്‌ നിഹാലിനാണ് മർദനമേറ്റത്. അഞ്ച് പ്ലസ് ടു വിദ്യാർഥികളാണ് മർദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. ഇന്നലെയായിരുന്നു സംഭവം നടന്നത്.ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. റാഗ് ചെയ്ത വിദ്യാർത്ഥികൾക്ക് എതിരെ പോലീസിൽ പരാതി നൽകി. മര്‍ദനമേറ്റ വിദ്യാര്‍ത്ഥി തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആദ്യം സ്‌കൂള്‍ പ്രിന്‍സിപ്പലിനും പിന്നീട് പൊലീസിനും കൈമാറുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ ഇടത് കൈ ചവിട്ടിയൊടിച്ചുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. കൈക്ക് ​ഗുരുതരമായി പരുക്കേറ്റതിനാൽ‌ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു

WE ONE KERALA -NM



.

Post a Comment

Previous Post Next Post

AD01

 


AD02