ഗര്‍ഭിണികളായ സ്ത്രീകളെ ഡോക്ടര്‍ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ പ്രതികള്‍ പിടിയില്‍. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗൈനക്കോളജി വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഇതുവരെ പിടിയിലായത് ആറുപേരാണ്. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിന്ന് രണ്ട് പേരും സൂറത്തില്‍ നിന്ന് ഒരാളുമാണ് പിടിയിലായത്.സൂറത്ത് സ്വദേശി പരീത് ധമേലിയ, സാംഗ്ലിയില്‍ നിന്നുള്ള വൈഭവ് മാനെ, റയാന്‍ പെരേര എന്നിവരെയാണ് സൈബര്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ സിസിടിവി നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്താണ് പ്രതികള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. കുംഭമേളയിലെ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിലും പ്രതികള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, സമ്മതമില്ലാതെ സ്വകാര്യ ചിത്രം മനഃപൂര്‍വം പകര്‍ത്തുക, പ്രക്ഷേപണം ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു വീഡിയോയിക്ക് 2000 രൂപ നല്‍കിയാല്‍ ടെലിഗ്രാം ഗ്രൂപ്പിലേക്കുള്ള ലിങ്ക് നല്‍കാം എന്ന പ്രചാരണവുമായി ഇവര്‍ യൂട്യൂബില്‍ വീഡിയോ പങ്കുവച്ചിരുന്നു.
WE ONE KERALA -NM
Post a Comment