കണ്ണൂർ :സർവീസിൽ നിന്നും വിരമിക്കുന്ന അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം രമേശന് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി കെ എ പ്രനിൽകുമാർ സ്വാഗതവും പ്രസിഡണ്ട് കെ രാജേഷ് അധ്യക്ഷതയും വഹിച്ചു. എക്സൈസ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ സന്തോഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി വി ഷാജി, നെൽസൺ ടി തോമസ്, എക്സൈസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് എം ബി സുരേഷ് ബാബു,ഡിവിഷൻ ഓഫീസ് മാനേജർ കെ സലിംകുമാർ ദാസ്, കെ രാജീവൻ, എൻ രജിത് കുമാർ, വി സി സുകേഷ് കുമാർ, സി എം ജയിംസ്,എം രമേശൻ എന്നിവർ സംസാരിച്ചു.
WE ONE KERALA -NM
Post a Comment