ശ്രീകണ്ഠാപുരം: തിരഞ്ഞുപിടിച്ച് ചില വകുപ്പുകളിൽ മാത്രം ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കുകയും, മറ്റു ചില വകുപ്പുകളിൽ ബോധപൂർവ്വം ഓൺലൈൻ ട്രാൻസ്ഫർ നടപ്പാക്കാത്തതും നിക്ഷിപ്ത താൽപ്പര്യങ്ങളുടെ ഭാഗമാണെന്നും, ഇത് സിവിൽ സർവ്വീസിൻ്റെ വിശുദ്ധിയേ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തുന്നു വെന്നും ശ്രീകണ്ഠാപുരത്ത് ഡോ:ധനലക്ഷ്മി നഗറിൽ റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ജോയിൻ്റ് കൗൺസിൽ ഇരിക്കൂർ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന കമ്മറ്റി അംഗം വി.ശശിധരൻ പിള്ള പറഞ്ഞു. മേഖലാ പ്രസിഡൻ്റ് പ്രശാന്തൻ.കെ.കെ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡൻ്റ് ടി.എസ്.പ്രദീപ് സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി കെ.കെ.കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജിതിൻ.കെ.വി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി റൈനാമോളി.പി, സംസ്ഥാന സെക്രട്ടറിയറ്റംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത്, ജില്ലാ കമ്മിറ്റിഅംഗം റഹ്മത്ത്.പി, ജില്ലാ കൗൺസിൽ അംഗം എം.എം.മോഹനൻ, ദിനേശൻ പോത്തേര, അനീഷ്.ഇ.വി തുടങ്ങിയവർ സംസാരിച്ചു. ശ്രീകണ്ഠാപുരത്ത് മിനി സിവിൽ സ്‌റ്റേഷൻസ്ഥാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കെ.കെ.കൃഷ്ണൻ സ്വാഗതവും, ജിതിൻ.കെ.വി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി: പ്രസിഡൻ്റ്:-പ്രശാന്തൻ.കെ.കെ, വൈസ് പ്രസിഡൻ്റ്: അനീഷ്.ഇ.വിസെക്രട്ടറി:കെ.കെ.കൃഷ്ണൻ ജോ:സെക്രട്ടറി: ദിനേശൻ പോത്തേര ട്രഷറർ:ജിതിൻ.കെ.വി എന്നിവരെയും വനിതാ കമ്മറ്റി: പ്രസിഡൻറ്:-സുനിത മോൾ.എ.കെ വൈസ് പ്രസിഡൻ്റ്:-സിന്ധു.സി.പി സെക്രട്ടറി:-സുമയ്യ.കെ.പി , ജോയിൻ്റ്സെക്രട്ടറി:-ലീനാകുമാരി.എസ് എന്നിവരേയും തിരഞ്ഞെടുത്തു. പ്രസിഡൻ്റ് / സെക്രട്ടറി ജോയിൻ്റ് കൗൺസിൽ ഇരിക്കൂർ മേഖലാ കമ്മറ്റി
WE ONE KERALA -NM
Post a Comment