മുണ്ടക്കൈ പുനരധിവാസ കേന്ദ്ര വായ്പ; നടത്തിപ്പ് വേഗത്തിലാക്കാൻ വകുപ്പുതല യോഗം ഉടൻ

 


വയനാട്: മുണ്ടക്കൈ പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച 530.50 കോടി വായ്പാ സഹായം പാഴാകാതിരിക്കാൻ തിരക്കിട്ട നീക്കങ്ങൾക്കൊരുങ്ങി സംസ്ഥാന സർക്കാർ. നടത്തിപ്പ് വേഗത്തിലാക്കാൻ വകുപ്പുതല സെക്രട്ടറിമാരുടെ യോഗം ഉടൻ ചേരും. മാർച്ച് 31നകം പണം ചെലവഴിച്ച് കണക്ക് നൽകണമെന്ന കേന്ദ്ര നിർദേശമാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം ചില പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞിരുന്നു. പ്രായോഗിക തടസ്സങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ച് ആലോചനകളിൽ സർക്കാർ തലത്തിൽ തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഉന്നത യോഗങ്ങൾ ചേരും. ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച ചേർത്ത ശേഷം ധന, റവന്യു, പൊതുമരാമത്തടക്കം 16 പദ്ധതികളുടെ ഭാഗമായ മുഴുവൻ വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തിൽ കർമ്മ പദ്ധതിക്ക് രൂപം നൽകും. നടപടി പ്രക്രിയകൾ വേഗത്തിൽ പൂർത്തീകരിച്ച് ഭരണാനുമതി നൽകി പരമാവധി പണം ചിലവഴിച്ചെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കും. എന്നിരുന്നാലും, മാർച്ച് 31ന് നടത്തിപ്പുകൾ പൂർണമാവില്ലെന്നും അക്കാര്യം കേന്ദ്ര സർക്കാരിനെ ബോധ്യപെടുത്താമെന്നുമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02