കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ യൂണിറ്റ് പ്രസിഡണ്ട്, മട്ടന്നൂർ മേഖലാ പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡണ്ട്, സംസ്ഥാന പ്രവർത്തക സമിതി അംഗം, സംസ്ഥാന കൗൺസിൽ അംഗം മട്ടന്നൂർ മർച്ചൻസ് വെൽഫെയർകോ ഓപ്പറേറ്റീവ് പ്രസിഡണ്ട്, കണ്ണൂർ ജില്ലാ വ്യാപാരി ക്ഷമ സഹകരണ സംഘം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച കെ ശ്രീധരൻ വിടവാങ്ങി. കണ്ണൂർ ജില്ലയിലും മട്ടന്നൂർ മേഖലയിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിയാണ്. കൂത്തുപറമ്പ് സ്വദേശിയായ ശ്രീധരൻ അര നൂറ്റാണ്ടിലേറെ കാലമായി മട്ടന്നൂർ ബ്രദേഴ്സ് പ്രസ്സ് നടത്തിവരികയായിരുന്നു. കെ ശ്രീധരന്റെ വിയോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യമേച്ചേരി അനുശോചിച്ചു.
WE ONE KERALA -NM
Post a Comment