‘പരിപാടിക്കിടെ മന്ത്രി ശിവൻകുട്ടിയുടെ തലയില്‍ മാങ്ങ വീണു, ഉടൻ കളക്ടർക്ക് കൈമാറി’; ഫോട്ടോഗ്രാഫര്‍ക്കും അഭിനന്ദനം


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കവേ വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടിയുടെ ദേഹത്തേക്ക് കണ്ണിമാങ്ങ വീണു. വീണ കണ്ണിമാങ്ങ ഉടന്‍ തന്നെ തൊഴിൽ വകുപ്പ് സെക്രട്ടറി ശ്രീമതി കെ.വാസുകി ഐ.എ.എസിന് മന്ത്രി കൈമാറുകയും ചെയ്തു. ഈ സംഭവം വേദിയിലാകെ ചിരി പടര്‍ത്തിയിരുന്നു. എന്നാല്‍ ഈ രംഗം ചിത്രീകരിച്ച കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജർണലിസം ഡിപ്ലോമ വിദ്യാർഥിനി സുപർണ എസ് അനിലിനെ അഭിനന്ദിച്ചിരിക്കുകയാണ് മന്ത്രി.

മന്ത്രിയുടെ പോസ്റ്റിന്റെ മുഴുവന്‍ രൂപം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വ്യവസായി ശ്രീ. രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് ഒരു കണ്ണിമാങ്ങ എന്റെ ദേഹത്ത് വീണത്. എന്തായാലും ആ കണ്ണിമാങ്ങ തൊഴിൽ വകുപ്പ് സെക്രട്ടറി ശ്രീമതി കെ.വാസുകി ഐ.എ.എസിന് ഞാൻ സമ്മാനിച്ചു.

ആ നിമിഷം ഫോട്ടോ ആക്കി മാറ്റിയ കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജർണലിസം ഡിപ്ലോമ വിദ്യാർഥിനി സുപർണ എസ് അനിലിനെ അഭിനന്ദിക്കാനാണ് ഈ ചിത്രം ഇവിടെ പോസ്റ്റ് ചെയ്യുന്നത്. നിശ്ചയിച്ച ഫ്രെയിമുകൾക്കപ്പുറം ആകസ്മികമായി ലഭിക്കുന്ന നിമിഷങ്ങൾ ഒപ്പിയെടുക്കുമ്പോഴാണ് ഫോട്ടോകൾ കൂടുതൽ മികച്ചതാകുക.കേരള കൗമുദിയിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നപ്പോഴാണ് സംഭവം ഫോട്ടോ ആയത് ഞാനറിയുന്നത്.

അഭിനന്ദനങ്ങൾ സുപർണ എസ് അനിൽ, ഭാവിയിൽ ഇത്തരം നിരവധി ഫോട്ടോകൾ എടുക്കാൻ അവസരം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

Post a Comment

Previous Post Next Post

AD01

 


AD02