അടൂരിൽ കിണറ്റിൽ വീണ യുവാവിനെ അഗ്നിശമന സേന രക്ഷിച്ചു


അടൂർ, പന്നിവിഴ, മുല്ലൂർകുളങ്ങര കിണറ്റിൽ വീണ യുവാവിനെ അഗ്നിശമന സേന രക്ഷിച്ചു. കൊടുമണ്ണയത് വീട്ടിൽ ബിനു (48) ആണ് കിണറിന്റെ കൈവരിയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണത്. 20 അടി താഴ്ചയുള്ള കിണറ്റിൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. സേന എത്തുമ്പോൾ ഇയാൾ അവശ നിലയിൽ കയറിൽ പിടിച്ചു കിടക്കുകയായിരുന്നു. ഫയർമാൻ കൃഷ്ണകുമാർ കിണറ്റിലിറങ്ങി ഇയാളെ നെറ്റിൽ കയറ്റി പുറത്തെത്തിച്ചു. തുടർന്ന് സേനയുടെ ആംബുലൻസിൽ അടൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു. എസ്ടിഒ വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം എസ്എഫ്ആർഒ അനൂപ്, എഫ്ആർഒമാരായ ശ്രീജിത്ത്‌, രഞ്ജിത്, കൃഷ്ണകുമാർ, സന്തോഷ്‌, അനീഷ് കുമാർ, എച്ച്ജി അജയകുമാർ, ഡ്രൈവർ രാജീവ്‌ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

AD01

 


AD02