ആശ വർക്കേഴ്സിനെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിന് എത്തിച്ചിരിക്കുന്നത്: എളമരം കരീം


ആശാ വർക്കർമാർ ഇപ്പോൾ നടത്തുന്ന സമരത്തിന് സിഐടിയു നടത്തിയ സമരവുമായി ബന്ധം ഇല്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അം​ഗം എളമരം കരീം. ആശകളുടെ സമരത്തിന്റെ പിന്നിൽ ഒരു ദേശീയ ട്രേഡ് യൂണിയനും ഇല്ലെന്നും ആശകളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് കൊണ്ടിരിത്തിയിരിക്കുകയാണെന്നും എളമരം കരീം പറഞ്ഞു. ആശകൾ കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്താൽ സിഐടിയു പിന്തുണയ്ക്കുമെന്നും എളമരം കരീം പറഞ്ഞു. ആശകൾ സമരം തുടരുന്നതുകൊണ്ട് സർക്കാരിന് പ്രതിസന്ധിയില്ല. ആനുകൂല്യം നൽകേണ്ടത് കേന്ദ്ര ഗവൺമെന്റ് ആണ്. വോളണ്ടിയേഴ്സ് എന്ന പരിഗണനയാണ് കേന്ദ്രം നൽകുന്നത്. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തെ പിന്തുണയ്ക്കുന്നത് യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസുമാണ്. എന്തുകൊണ്ട് ഐഎൻടിയുസിയോ എഐടിയുസിയോ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം ചോ​ദിച്ചു. ഇതിന് സമാനമായിരുന്നു പെമ്പിളൈ ഒരുമൈ എന്ന പേരിൽ നടത്തിയ സമരമെന്നും പെമ്പിളൈ ഒരുമൈ സംഘം ഇപ്പോൾ എവിടെയാണെന്നും എളമരം കരീം ചോദിച്ചു. പാട്ടപ്പിരിവ് സംഘങ്ങളാണ് ആശകളുടെ സമരത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തൊഴിലാളികൾ നടത്തുന്ന സമരങ്ങളെ മാധ്യമങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post

AD01

 


AD02