ഷൈൻ ടോം ചാക്കോ-ജാഫർ ഇടുക്കി ചിത്രം”ചാട്ടുളി” ഇന്ന് മുതൽ തിയേറ്ററുകളിൽ


പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന “ചാട്ടുളി” ഇന്ന് മുതൽ തിയേറ്ററുകളിൽ. ചിത്രത്തിൽ കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽ നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. “ചാട്ടുളി”യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ജയേഷ് മൈനാഗപ്പള്ളിയാണ്. പ്രമോദ് കെ. പിള്ള ഛായാഗ്രഹണവും ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആൻ്റണി പോൾ, നിഖിൽ എസ് മറ്റത്തിൽ, ഫൈസൽ പൊന്നാനി എന്നിവരുടെ വരികൾക്ക് ബിജിബാൽ, രാഹുൽ രാജ്, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതവും നൽകിയിരിക്കുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അജു വി.എസും, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുമാണ്. എഡിറ്റർ അയൂബ് ഖാനും, ബിജിഎം രാഹുൽ രാജുമാണ്. അപ്പുണ്ണി സാജനാണ് കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. റഹിം കൊടുങ്ങല്ലൂർ മേക്കപ്പും, രാധാകൃഷ്ണൻ മങ്ങാട് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. രാഹുൽ കൃഷ്ണയാണ് അസോസിയേറ്റ് ഡയറക്ടർ. അനിൽ പേരാമ്പ്ര സ്റ്റിൽസും, നവതേജ് ഫിലിംസ് വിതരണവും നിർവഹിക്കുന്നു.

Post a Comment

Previous Post Next Post

AD01

 


AD02