സ്വര്‍ണ വിലയില്‍ വലിയ കുറവ് രേഖപ്പെടുത്തി


സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പിന് സഡൻ ബ്രേക്ക്. ഇന്ന് സ്വര്‍ണ വിലയില്‍ വലിയ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് വില 64,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 8,050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈയാ‍ഴ്ച ആദ്യ രണ്ട് ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ക‍ഴിഞ്ഞയാ‍ഴ്ച അവസാന ദിവസങ്ങളിലും വര്‍ധനയായിരുന്നു ട്രെന്‍ഡ്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. എന്നാല്‍ സംസ്ഥാനത്ത് ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുകയായിരുന്നു. പിന്നീട് ചില ദിവസങ്ങളില്‍ ഇറക്കമുണ്ടായെങ്കിലും വൈകാതെ 64,000 കടക്കുകയായിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കൂടുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില.

Post a Comment

Previous Post Next Post

AD01

 


AD02