ഒപ്പമുണ്ടായിരുന്ന ആളെ പരിചയപ്പെടുത്തിയത് രണ്ടാം ഭര്‍ത്താവെന്ന്'; 'പണമെല്ലാം ശ്രീതു നല്‍കിയത് ദേവീദാസന്'




ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടരവയസുകാരിയുടെ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് സാമ്പത്തിക തട്ടിപ്പ് കേസുകളിലും അന്വേഷണം നടക്കുന്നുണ്ട്. ഷിജു എന്ന വ്യക്തിക്ക് ദേവസ്വം ബോര്‍ഡില്‍ സെക്ഷന്‍ ഓഫീസര്‍ ജോലിയുടെ വ്യാജ നിയമന ഉത്തരവ് നല്‍കി പത്ത് ലക്ഷം രൂപയാണ് കൈക്കലാക്കിയത്. നിലവില്‍ പത്ത് പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.സാമ്പത്തിക തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയ പണം മുഴുവന്‍ വീട് നിര്‍മിച്ച് നല്‍കുന്നതിനായി ജോത്സ്യനായ ദേവീദാസന് കൈമാറിയെന്നാണ് ശ്രീതു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് പ്രദേശത്തെ ഒരു സ്‌കൂളിലെ പിടിഎ അംഗങ്ങള്‍ ഉള്‍പ്പെടെ ശ്രീതുവിന്റെ തട്ടിപ്പിന് ഇരയായി. ഇവരില്‍ ചിലര്‍ പൊലീസില്‍ യുവതിക്കെതിരെ മൊഴി നല്‍കുകയും ചെയ്തു. ദേവീദാസനും ശ്രീതുവിനെതിരെ മോഴി നല്‍കിയിട്ടുണ്ട്.ആറ് മാസം മുമ്പാണ് അവസാനമായി ശ്രീതുവിനെ കണ്ടതെന്നും അന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെ രണ്ടാം ഭര്‍ത്താവെന്നാണ് തനിക്ക് പരിചയപ്പെടുത്തിയതെന്ന് ദേവീദാസന്‍ പൊലീസിനോട് പറഞ്ഞു. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ജോത്സ്യനോട് ശ്രീതു പറഞ്ഞത്. തന്റെ അനുഗ്രഹം ചോദിച്ചാണ് ശ്രീതു വന്നതെന്നും കുടുംബവുമായി സാമ്പത്തിക ഇടപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ദേവീദാസന്‍ മൊഴി നല്‍കി. ദേവീദാസന്റെയും ശ്രീതുവിന്റെയും ബാങ്ക് വിവരങ്ങളും ഫോണ്‍ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02