യുജിസി കരട് ഭേദഗതി: പ്രധാനമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കുമെന്ന് മന്ത്രി ആർ ബിന്ദു


യുജിസി കരട് ഭേദഗതിയിൽ സംസ്ഥാനങ്ങളുടെ ആശങ്ക പങ്കുവെക്കുന്നതായിരുന്നു ദേശീയ കൺവെൻഷനെന്നും സംസ്ഥാനങ്ങളുടെ അധികാരങ്ങളില്ലാതാക്കുന്ന യുജിസി കരട് ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്നമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങളും സർവകലാശാലകളുടെ സ്വയംഭരണ അധികാരവും ഇല്ലാതാക്കുന്നതാണ് യുജിസി കരട് ഭേദഗതി. ഇക്കാര്യത്തിൽ കൺവെൻഷന് ഏകാഭിപ്രായം ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കൺവെൻഷന്‍റെ തുടർച്ചയായി തെലങ്കാനയിലും കൺവെൻഷൻ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ഉൽക്കണ്ഠ അറിയിക്കും. വൈസ് ചാൻസിലർ നിയമനം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്‍റെ അധികാരങ്ങൾ ഇല്ലാതാക്കുന്നത് ശരിയല്ല. നീക്കം ഉപേക്ഷിക്കണമെന്ന് കൺവെൻഷൻ പ്രമേയം പാസാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു. യുജിസി കരട് നിർദേശം ഫെഡറലിസത്തെ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുജിസി കരട് പരിഷ്‌കാരങ്ങൾ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരാനുള്ള ശ്രമമാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ വരുതിയിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന യുജിസി റെഗുലേഷൻ- ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പഠന കേന്ദ്രങ്ങളെ വാണിജ്യ കേന്ദ്രങ്ങളാക്കാനാണ് ശ്രമം തെലങ്കാന ഉപ മുഖ്യമന്ത്രി ഭട്ടി പറഞ്ഞു. ഇത് ആദ്യമായാണ് ഇത്രയും സംസ്ഥാനങ്ങൾ യുജിസിക്ക് എതിരെ രംഗത്ത് വരുന്നതെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞു. സർവ്വാധികാരങ്ങൾ ഉണ്ടെന്ന രീതിയിലെ കേന്ദ്രത്തിൻ്റെ പ്രവർത്തനത്തെ എതിർക്കണമെന്ന് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

AD01

 


AD02