കളമശേരിയില്‍ തീപിടുത്തം; മാലിന്യക്കൂമ്പാരത്തില്‍ തീ പടരുന്നു; പ്രദേശത്താകെ പുക


കൊച്ചി കളമശേരിയില്‍ ഫാക്ടിന് സമീപത്ത് തീപിടുത്തം. ഒഴിഞ്ഞ പറമ്പില്‍ മാലിന്യങ്ങളും പുല്ലും കത്തിക്കൊണ്ടിക്കുകാണ്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. പ്രദേശത്താകെ പുക ഉയരുകയാണ്. അഞ്ച് അടിയ്ക്കടുത്ത് ഉയരത്തില്‍ പ്രദേശത്ത് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടത് ഫയര്‍ഫോഴ്‌സിന് മുന്നില്‍ നേരിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. മാലിന്യങ്ങള്‍ക്ക് തീപിടിച്ച് പുക ഉയരുകയാണ്. തീപിടുത്തമുണ്ടായതിന്റെ തൊട്ടടുപ്പ് ഒരു ഗ്യാസ് ഗോഡൗണുണ്ടെന്നത് ആശങ്കയുയര്‍ത്തുന്നുണ്ടെങ്കിലും ആ ഭാഗത്തേക്ക് തീ പടരാതിരിക്കാന്‍ വലിയ ജാഗ്രതയോടെ ശ്രമിക്കുകയാണ് ഫയര്‍ഫോഴ്‌സ്. വലിയ വിസ്തൃതിയുള്ള മേഖലയായതിനാല്‍ ഒരിടത്ത് തീയണച്ചാലും മറ്റ് വശങ്ങളിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് വീണ്ടും തീയുയരുന്നത് ഫയര്‍ ഫോഴ്‌സിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല.

Post a Comment

Previous Post Next Post

AD01

 


AD02