കോൺഗ്രസ് ബിജെപിയുടെ ഐശ്വര്യമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കോൺഗ്രസ് ബിജെപിക്ക് സഹായകമാകുന്ന നിലപാടുകളാണെടുക്കുന്നതെന്നും കോൺഗ്രസ് സങ്കുചിത നിലപാടുകൾ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിനെ ശത്രുതയോടെ കണ്ടോളൂവെന്നും പക്ഷേ നാടിനെ ശത്രുതയോടെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.നാടിന്റെ മുന്നേറ്റത്തിൽ ഒപ്പം നിൽക്കാൻ യുഡിഎഫും കോൺഗ്രസും തയ്യാറാകുന്നില്ലെന്നും പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിനെതിരെ അതിനെതിരെ ജാഗ്രതയോടെ മുന്നോട്ട് പോവണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.രാജ്യത്തിൻ്റെ സാഹചര്യം മനസിലാക്കി അതിനനുസരിച്ച് നിലപാടെടുക്കുന്നില്ല. കോൺഗ്രസ് നിലപാട് ബിജെപിക്ക് കൂടുതൽ കൂടുതൽ അവസരമായി മാറുന്നു.ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പും ലോക്സഭ തെരഞ്ഞെടുപ്പിലും അതിനു ശേഷവുമുള്ള തെരഞ്ഞെടുപ്പിലുമുണ്ടായ കാര്യങ്ങൾ കണ്ടതാണ്.”- അദ്ദേഹം പറഞ്ഞു.കേന്ദ്ര സർക്കാരിനേയും മുഖ്യമന്ത്രി വിമർശിച്ചു.കേരളത്തിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം കേന്ദ്ര ഗവൺമെൻ്റിന് കേരളത്തിൻ്റെ നേട്ടം അംഗീകരിക്കേണ്ടതായി വന്നുവെന്നും ചൂണ്ടിക്കാട്ടി.
WE ONE KERALA -NM
Post a Comment