നാട്ടാന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാതല മോണിറ്ററിങ് കമ്മിറ്റി




2012-ലെ നാട്ടാന പരിപാലന ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്ന ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം എ.ഡി.എം സി പദ്മചന്ദ്രകുറുപ്പിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്നു. നാട്ടാന എഴുന്നളളിപ്പ്, പ്രദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയില്‍ താഴെപ്പറയുന്ന നിന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചതായി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു അറിയിച്ചു.


• ഒന്നിലധികം ആനകളെ എഴുന്നള്ളിക്കുന്ന ചടങ്ങുകളില്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം വേണം 

• ആനയും ആളുകളും തമ്മില്‍ ഏഴ് മീറ്ററെങ്കിലും അകലം ഉണ്ടായിരിക്കണം 

• ആനകള്‍ക്കും ആളുകള്‍ക്കും ഇടയില്‍ ബലമുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കണം 

• മൂന്നോ അതിലധികമോ ആനകള്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ എലിഫന്റ് സ്‌ക്വാഡിന്റെ സേവനം നിര്‍ബന്ധമായും ലഭ്യമാക്കണം  

• ചടങ്ങുകള്‍ക്ക് കുറഞ്ഞത് 20 ലക്ഷം രൂപയ്‌ക്കെങ്കിലും പബ്ലിക്ക് ലയബിലിറ്റി ഇന്‍ഷ്വറന്‍സ് എടുത്തിരിക്കണം 

• വെടിക്കെട്ട് നടത്തുന്നതിന് അനുമതിയുള്ള പക്ഷം ആനകള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും കുറഞ്ഞത് 50 മീറ്ററെങ്കിലും അകലെയായിരിക്കണം വെടിക്കെട്ട് നടത്തേണ്ടത്

• 2012-ലെ നാട്ടാന പരിപാലന ചട്ടങ്ങളിലെ ആനയെഴുന്നള്ളത്തുമായി ബന്ധപ്പെട്ട മറ്റു നിബന്ധനകളും കര്‍ശനമായി പാലിക്കണം.

WE ONE KERALA -NM




Post a Comment

Previous Post Next Post

AD01

 


AD02