. മലയാള സിനിമയിലെ അഭിനയത്തിൻ്റെ ലാളിത്യം അവസാനിച്ചിട്ട് മൂന്ന് വർഷം. കരുത്താർന്ന സ്ത്രീ കഥാപാത്രങ്ങളിലൂടെ നിറഞ്ഞാടി ഇന്നും മലയാളി മനസിൽ ചിരസ്മരണയായി നിൽക്കുന്നു കെപിഎസി ലളിത.ബഷീറിൻ്റെ നാരായണിക്ക് ശബ്ദത്തിലൂടെ രൂപം നൽകിയ ആളാണ് കെപിഎസി ലളിത. ലളിതയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ നരയാണിയെ കണ്ടത്. ഇന്ന് ഈ ശബ്ദവും രൂപവും നിലച്ചിട്ടും മലയാളികളുടെ മനസിൽ മരിക്കാത്ത കഥാപാത്രങ്ങളിലൂടെ ജീവിക്കുകയാണ് കെപിഎസി ലളിത എന്ന പ്രതിഭാധനയായ അഭിനേത്രി.ശബ്ദ വിന്യാസം കൊണ്ട് മായാജാലം തീർത്തവർ, കാലം മാറുമ്പോഴും സിനിമ മാറുമ്പോഴും തലമുറക്കൊപ്പം നിറഞ്ഞു നിന്ന അതുല്യ പ്രതിഭ. സിനിമയുടെ ചരിത്രപുസ്‌തകത്തിൽ എന്നും കെപിഎസി ലളിതയെന്ന അതിശയിപ്പിക്കുന്ന അഭിനേത്രിയുടെ താളുകൾ ഉണ്ടായിരിക്കും. കാഴ്‌ചക്കാരെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ഒരായുസ് മുഴുവന്‍ അഭിനയത്തിനായി സമര്‍പ്പിച്ച നടി. തിരശീലയിലേക്ക് ആവാഹിച്ച ഓരോ കഥാപാത്രങ്ങളും തനിക്ക് മാത്രം സാധ്യമായ നിലയിൽ ചെയ്‌തുവച്ച കലാകാരി.വിശേഷണങ്ങൾക്ക് അതീതയാണ് കെപിഎസി ലളിത.ഓരോ കഥാപാത്രങ്ങളും എത്ര അനായാസതയോടെയാണ് അവർ അവതരിപ്പിച്ചത്. കെപിഎസി ലളിതയ്‌ക്ക് മാത്രം വശമുള്ള ഒരു മാജിക്കുണ്ട്, കാമറയ്‌ക്ക് മുന്നിൽ അവരത് പുറത്തെടുക്കും, കാഴ്‌ചക്കാരെല്ലാം ആ മായികവലയത്തിലേക്ക് കൂപ്പുകുത്തുംമനസിനക്കരെയിൽ കുഞ്ഞു മാറിയ കൊച്ചു ത്രേസ്യയോട് സങ്കടം പറയുമ്പോൾ കണ്ണുനീർ പൊടിഞ്ഞത് മലയാളികളുടെ കണ്ണുകളിലായിരുന്നു. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അമ്മയായും കാമുകിയായും ഭാര്യയായും വേലക്കാരിയായും അങ്ങനെ അങ്ങനെ അഞ്ച് പതിറ്റാണ്ടുകളിലേറെ 550 സിനിമകൾ, കഥാപാത്രങ്ങൾ.
രണ്ടു ദേശീയ അവാർഡ് അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ ഇക്കാലയളവിൽ ലളിതയെ തേടിയെത്തി. കെപിഎസിയുടെ അരങ്ങുകളിൽ നിന്നാർജിച്ച പാഠങ്ങളുമായാണ് മഹേശ്വരിയമ്മ സിനിമയിലേക്കെത്തിയത്. ”പിന്നീട് കായംകുളം കെപിഎസിയില്‍ ചേര്‍ന്നപ്പോഴാണ് ലളിത എന്ന പേര് സ്വീകരിച്ച്. തോപ്പില്‍ ഭാസിയുടെ ‘കൂട്ടുകുടുംബം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയപ്പോൾ ലളിതയ്‌ക്കൊപ്പം കെപിഎസി എന്നുകൂടി ചേര്‍ത്ത്, കെപിഎസി ലളിതയായി. ഒടുക്കം ചമയങ്ങളഴിച്ചുവച്ച് കെപിഎസി ലളിത അരങ്ങൊഴിഞ്ഞപ്പോൾ ഓരോ മലയാളികളും കണ്ണീർ തൂകി
WE ONE KERALA -NM
.
Post a Comment