ഷുഹൈബ് രക്തസാക്ഷി അനുസ്മരണ പരിപാടികൾക്ക് തുടക്കമായി.


കണ്ണൂർ: യൂത്ത് കോൺഗ്രസ്‌ മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി ആയിരിക്കെ കൊല്ലപ്പെട്ട എടയന്നൂരിലേ ഷുഹൈബിന്റെ രക്തസാക്ഷി അനുസ്മരണ പരിപാടികൾക്ക് യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മറ്റി തുടക്കം കുറിച്ചു. ആദ്യപരിപാടി എന്നോണം ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ആലക്കോട് നടുപറമ്പിൽ സ്പോർട്സ് സിറ്റിയിൽ വെച്ച് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ 11നിയോജക മണ്ഡലം ടീമുകൾ ആണ് ഏറ്റുമുട്ടിയത്. മത്സരത്തിന്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംഘടന ചുമതല വഹിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, ജില്ലാ വൈസ് പ്രസിഡന്റ്‌ സുധീഷ് വെള്ളച്ചാൽ, റിൻസ് മാനുവൽ, ഫർസിൻ മജീദ്, നിധീഷ് ചാലാട്, എബിൻ സാബുസ്, അക്ഷയ് പറവൂർ, പ്രിനിൽ മധുക്കോത്ത് എന്നിവർ സംസാരിച്ചു. അനുസ്മരണ പരിപാടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജക മണ്ഡലം തലങ്ങളിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമം, കായിക മത്സരങ്ങൾ, തുടങ്ങിയവ സംഘടിപ്പിക്കും. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 9ന് വൈകുന്നേരം കണ്ണൂരിൽ സ്മൃതി സന്ധ്യയും, ഫെബ്രുവരി 11ന് മട്ടന്നൂരിൽ നിന്ന് ശ്രീകണ്ഠപുരത്തേക്ക് ഛായചിത്ര ജാഥയും സംഘടിപ്പിക്കും. ഫെബ്രുവരി 12ന് വൈകുന്നേരം ചെങ്ങളായിൽ നിന്നും ആരംഭിക്കുന്ന യുവജന റാലിയും, അനുസ്മരണ സമ്മേളനവും ശ്രീകണ്ഠപുരം ടൗൺ സ്‌ക്വായറിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യും. വടകര എം പി ഷാഫി പറമ്പിൽ, അഡ്വ. സജീവ് ജോസഫ് എം എൽ എ, ഡിസി സി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജ് തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കും.



Post a Comment

Previous Post Next Post

AD01

 


AD02