കോഴിക്കോട് മണക്കുളങ്ങര ക്ഷേത്രത്തിൽആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ ക്ഷേത്രം ട്രസ്റ്റിക്കെതിരെ കേസ് എടുത്തേക്കും. വനം വകുപ്പ് സിസിഎഫിൻ്റെയും കോഴിക്കോട് എഡിഎമ്മിൻ്റെയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. വനം മന്ത്രി എ കെ ശശിന്ദ്രൻ മരിച്ചവരുടെ വീടുകൾ ഇന്ന് സന്ദർശിക്കുംനാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായി. വെടിക്കെട്ടാണ് അപകടം ഉണ്ടാക്കിയതെന്നും , അപകടസമയത്തു ആനയ്ക്ക് ചങ്ങല ഇട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിഷയത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു.എന്നാൽ കൊയിലാണ്ടി പൊലീസ് അസ്വഭാവിക മരണത്തിനാണ് മാത്രമാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം വനം മന്ത്രി എ കെ ശശിന്ദ്രൻ മരിച്ചവരുടെ വീടുകൾ ഇന്ന് സന്ദർശിക്കും.ധന സഹായം നൽകുന്നതിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.മണക്കുളങ്ങര ക്ഷേത്രത്തിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്ട്രേഷൻ ഉണ്ടായിരുന്നു ഇത് റദ്ദാക്കാൻ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗത്തിൽ തീരുമാമനിച്ചരുന്നു. മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതിന് പിന്നാലെ ചേർന്ന യോഗത്തി കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് ഒരാഴ്ചത്തേക്ക് നിരോധനം ഏർപ്പെടുത്തി. എഡിഎമ്മിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം.
WE ONE KERALA -NM
Post a Comment