പാതിവില തട്ടിപ്പ്; റിട്ടയേര്‍ഡ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി


പാതിവില തട്ടിപ്പില്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസ്സെടുത്ത സംഭവത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പൊലീസിനോട് വിശദീകരണം തേടി. പൊലീസ് നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഏതാനും അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി. എന്ത് കൊണ്ട് റിട്ട ജഡ്ജിക്കെതിരെ കേസ്സെടുത്തുവെന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ചയ്ക്കകം അറിയിക്കണം. ഭരണഘടനാ പദവിയില്‍ ഇരുന്ന ഒരാള്‍ക്കതിരെയാണ് കേസ്സെടുത്തതെന്നും എന്നും വസ്തുതകള്‍ പരിശോധിച്ചോ എന്നും കോടതി ചോദിച്ചു. മനസ്സര്‍പ്പിച്ചാണോ കേസെടുക്കാന്‍ പൊലീസ് തീരുമാനമെടുത്തതെന്ന ഡിവിഷന്‍ ബഞ്ചിന്റെ ചോദ്യത്തിന് കേസെടുക്കുന്നതെല്ലാം മനസ്സര്‍പ്പിച്ചു തന്നെയാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ മറുപടി നല്‍കി. പൊലീസ് നടപടി പൊതുസമൂഹത്തിന് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യതയെ ബാധിക്കുമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. തെളിവുകളുണ്ടോയെന്ന് അറിയിക്കൂ എന്ന് നിര്‍ദ്ദേശിച്ച കോടതി തെളിവുണ്ടെങ്കില്‍ മുന്നോട്ട് പോകാമെന്നും വ്യക്തമാക്കി. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Post a Comment

Previous Post Next Post

AD01

 


AD02