‘മോദി നടത്തുന്നത് സത്യപ്രതിജ്ഞാ ലംഘനം’: മുണ്ടക്കൈ- ചൂരൽമല ദുരത്തിലെ കേന്ദ്രനിലപാട് ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് ആനി രാജ


മുണ്ടക്കൈ- ചൂരൽമല ദുരത്തിലെ കേന്ദ്രനിലപാട് ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് ആനി രാജ. നരേന്ദ്രമോദി നടത്തുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വയനാടിന് സഹായം ലഭ്യമാക്കാൻ കേരളത്തിലെ ബിജെപിയും ശ്രമിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. പ്രിയങ്ക ഗാന്ധിയേയും ആനി രാജ വിമർശിച്ചു. പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചതിൽ അഭിനന്ദിക്കുന്നുവെന്ന് വ്യക്തമാക്കിയ അവർ വന്യജീവി സംരക്ഷണ നിയമ ഭേദഗതിക്കായി താൻ പ്രവർത്തിക്കില്ലെന്ന പ്രിയങ്കയുടെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ആനി രാജ വ്യക്തമാക്കി. ” ആശ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണം.തൊഴിലാളികൾക്കൊപ്പമാണ് ഞങ്ങൾ.സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ ജനപക്ഷ സർക്കാരാണ്.തൊഴിലാളിയോട് ആഭിമുഖ്യമുള്ള സർക്കാരാണ്.സർക്കാർ ചർച്ച നടത്തിയിരുന്നു.”- ആനി രാജ പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുന്നുണ്ടോ?എന്നും അവർ ചോദിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02