പയ്യാവൂർ: നാളികേര വികസന ബോർഡിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര കേര വികസന പദ്ധതി പ്രകാരം ജില്ലാതല കാർഷിക സെമിനാറും വളം വിതരണം ഉദ്ഘാടനവും പയ്യാവൂർ ടൗൺ സെൻ്റ് ആൻസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്നു. പയ്യാവൂർ പൊന്നുംപറമ്പ്, പൈസക്കരി കൈരളി,ശരണക്കുഴി സി പി എസ്, മാവുംതോട് സി പി എസ് എന്നീ നാളികേര ഉത്പാദക സംഘങ്ങളിലെ കർഷകർക്ക് തെങ്ങിനുള്ള വളങ്ങളുടെയും സൂഷ്മ മൂലകങ്ങളുടെയും വിതരണമാണ് നടന്നത്. നാളികേരഫെഡറേഷൻ സെക്രട്ടറി ജോൺ ലൂക്കോസ് പൗവ്വത്തേൽ ആമുഖ പ്രഭാഷണം നടത്തി. പയ്യാവൂർ സെൻ്റ് സെബാസ്റ്റ്യൻസ് വലിയ പള്ളി വികാരി ഫാ. ബേബി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. ഉപ്പുപടന്ന സി പി എസ് പ്രസിഡൻ്റ് കുഞ്ഞുമോൻ കുഴിവേലിൽ അധ്യക്ഷത വഹിച്ചു. നാളികേര വികസന ബോർഡ് ഡെവലപ്പ്മെൻ്റ് ഓഫീസർ ശരത് മുഖ്യപ്രഭാഷണം നടത്തി. സൗജന്യ വളം വിതരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് കർഷകരുടെ പ്രശ്നങ്ങൾ പൊതു സമുഹത്തിന് മുന്നിലെത്തിക്കുന്നതിന് പതിറ്റാണ്ടുകളായി മാധ്യമപ്രവർത്തനത്തിലൂടെ നടത്തിയ ഇടപെടലുകൾ പരിഗണിച്ച് തോമസ് അയ്യങ്കാനാലിനെ ടെക്നിക്കൽ ഓഫിസർ മുഹമ്മദ് മസൂദ് ഉപഹാരം നൽകി ആദരിച്ചു. ടെക്നിക്കൽ ഓഫീസർ മുഹമ്മദ് മസൂദ് പദ്ധതി വിശദീകരിച്ചു. വിവിധ സിഡിഎസ് പ്രസിഡൻ്റുമാരായ തോമസ്, ബിനോ ജോസ്, ജോസ് തോമസ്, കൃഷി അസി. ഓഫീസർ രമേശൻ, പ്രീതകുമാരി, വിഷ്ണുപ്രിയ, റോബിൻ സഖറിയാസ് തുടിയംപ്ലാക്കൻ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ
Post a Comment