ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് കൊളച്ചേരി സ്വദേശി മരിച്ചു


കൊളച്ചേരി: ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ഓട്ടോറിക്ഷയിൽ മുള്ളൻ പ​ന്നി പാ​ഞ്ഞ് ക​യറി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വിട്ട് മറിഞ്ഞ് ഡ്രൈ​വ​ർ മരിച്ചു. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ വാരം കടവ് റോഡ് പെ​ട്രോ​ൾ പമ്പിന് സ​മീ​പ​മാ​ണ് സംഭവം. കൊ​ള​ച്ചേ​രി പൊ​ൻ​കു​ത്തി ലക്ഷം ​വീട് സ​ങ്കേ​ത​ത്തി​ലെ ഇടച്ചേരി​യ​ൻ വി​ജ​യ​ൻ (52) ആണ് മ​രി​ച്ച​ത്. ഓട്ടോറിക്ഷ ഓടിച്ച് പോകുന്നതിന് ഇടയിൽ ഡ്രൈ​വ​റു​ടെ ഭാഗത്തേക്കാണ് ​​മുള്ളൻ പന്നി ഓ​ടി​ക്ക​യ​റുന്നത്. ഇ​തോ​ടെ ഓട്ടോ​യുടെ നി​യ​ന്ത്ര​ണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. സാരമായി പരുക്കേറ്റ വിജയനെ നാട്ടുകാർ ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആ​ശു​പ​ത്രി​യിൽ ​​പ്രവേശിപ്പിച്ചു. ​ചി​കി​ത്സ​യി​ൽ തുടരവേ ഇന്ന് രാ​വി​ലെ​യാ​ണ് മരണം ​സംഭവിച്ചത്. മ​യ്യി​ൽ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​, മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം നടപടികൾക്കായി ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പരേതരായ കുഞ്ഞിരാമൻ-പാഞ്ചാലി ദമ്പതികളുടെ മകനാണ്. ബീന, നീതു, പരേതനായ ഇന്ദ്രൻ എന്നിവർ സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post

AD01

 


AD02