അങ്കണവാടികളിൽ ഉപ്പുമാവിന് പകരം ബിരിയാണി വിളമ്പി തിരുവനന്തപുരത്തെ നെടുമങ്ങാട് നഗരസഭ. വാർഡ് കൗണ്‍സിലറിന്‍റെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് കുട്ടികൾക്ക് ചിക്കൻ ബിരിയാണി വിതരണം ചെയ്തത്. കടയിൽ നിന്ന് വാങ്ങിയാണ് ഇത്തവണ നൽകിയതെങ്കിൽ, ഇനിമുതൽ പാകം ചെയ്ത് നൽകാനാണ് ഇവരുടെ തീരുമാനം.അങ്കണവാടികളിൽ ഉപ്പുമാവിന് പകരം ബിരിയാണി നൽകണമെന്ന് ആലപ്പുഴയിലെ ശങ്കു എന്ന കുഞ്ഞിന്റെ ആവശ്യം സമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പിന്നാലെ, ആവശ്യം പരിഹരിക്കാമെന്ന് മന്ത്രി വീണാ ജോർജ് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് തിരുവനന്തപുരം നെടുമങ്ങാട് നഗരസഭ, 26-ാം വാർഡിലെ അങ്കണ്‍വാടികളിൽ കുട്ടികൾക്ക് ബിരിയാണി വിളമ്പിയത്.പേരുമല, മരുതറ എന്നിവടങ്ങളിലെ അങ്കണവാടികളിൽ വാർഡ് കൗൺസിലർ ബിജുവും സുഹൃത്തുക്കളും ബിരിയാണി വിതരണം ചെയ്തു. ഇത്തവണ കടകളിൽ നിന്ന് വാങ്ങിയാണ് കുട്ടികൾക്ക് ബിരിയാണി നൽകിയതെങ്കിൽ, വരും ദിവസങ്ങളിൽ പാകം ചെയ്ത് നൽകാനാണ് തിരുമാനം.അങ്കണവാടിയിൽ ഉപ്പുമാവ് വേണ്ട ബിർണാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കുവിന്റെ നിഷ്കളങ്കമായ ആഗ്രഹം പറയുന്ന് വീഡിയോ അമ്മയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചത്.
WE ONE KERALA -NM
Post a Comment