ആലപ്പുഴ ചാരുംമൂട്ടിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേ വിഷബാധ .കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂന്നു മാസങ്ങൾക്ക് മുമ്പ് കുട്ടി സൈക്കിളിൽ പോകുമ്പോൾ വീണിരുന്നു അന്ന് നായ ദേഹത്ത് ചാടി വീണു അന്ന് ദേഹത്ത് മുറിവുകൾ ഒന്നും ഇല്ലാത്തതിനാൽ പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിരുന്നില്ല. കുട്ടിയുടെ ദേഹത്ത് മുറിവുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് രക്ഷിതാക്കളും പറഞ്ഞത്.തുടർന്ന് രണ്ടാഴ്ചയ്ക്ക് മുമ്പാണ് കുട്ടിയിൽ ചില അസ്വാഭാവിക മാറ്റങ്ങൾ കണ്ടത് വെള്ളം കണ്ടാൽ ഭയം പനി തുടങ്ങിയ പേവിഷ ബാധയുടെ ലക്ഷണങ്ങൾ . ഇതേ തുടർന്ന് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കാണിച്ചപ്പോൾ സാധാരണ പനിയല്ലെന്ന് മനസ്സിലാക്കി .ജനറൽ ആശുപത്രിയിലെ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു.ഇപ്പോൾ കുട്ടി തിരുവല്ലയിൽ ഉള്ള ആശുപത്രിയിൽ ചികിത്സയിലാണ്.നിലവിൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
WE ONE KERALA -NM
Post a Comment