പാലോട് -മടത്തറ – വേങ്കല്ലയിൽ കാട്ടാന ആക്രമണം. ആനയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരുക്കുണ്ട്. ഇവർ സഞ്ചരിച്ച സ്കൂട്ടർ കാട്ടാന തകർത്തു.ശാസ്താംനട സ്വദേശികളായ സുധി (32) , രാജീവ് (40) എന്നിവർക്കാണ് പരുക്ക് പറ്റിയത്.ജോലി കഴിഞ്ഞ് വീട്ടാവശ്യത്തിന് ഉളള സാധനങ്ങളുമായി വീട്ടിലേക്ക് പോകുന്ന വഴിയിൽ ചെക്ക്പോസ്റ്റ് കഴിഞ്ഞ് ശാസ്താംനട ക്ഷേത്രത്തിന് തൊട്ടു മുമ്പാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. റോഡിൽ ഒറ്റയാൻ കയറി നിൽക്കുയായിരുന്നു.ഇവർ ഓടി രക്ഷപ്പെട്ടുന്നതിനിടെയാണ് ഒരാൾക്ക് കാലിൽ പരിക്ക് പറ്റിയത്.ഇതിനിടെ സ്കൂട്ടറിന്റെ ഒരു ഭാഗം കാട്ടാന തകർത്തു.പരുക്കേറ്റവരെ കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് ശാസ്താം നടയിൽ നിന്നും 8 കിലോമീറ്റർ മാറി വനത്തിൽ ബാബു എന്നയാളെ കാട്ടാന കൊന്നിരുന്നു.
WE ONE KERALA -NM
Post a Comment