കൊല്ലം: കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ രണ്ടിടത്ത് ടെലിഫോൺ പോസ്റ്റ് വച്ചു. ടെലിഫോൺ പോസ്റ്റ് രണ്ട് യുവാക്കൾ ചേർന്ന് മറിച്ചിടുന്ന ദൃശ്യങ്ങൾ ലഭിച്ചു. റെയിൽവേ പൊലീസ്, ആർപിഎഫ്, മധുരൈ റെയിൽവേ ക്രൈം ബ്രാഞ്ച് എന്നീ വിഭാഗങ്ങൾ സംഭവത്തിൽ അന്വേഷണം തുടങ്ങി.വൻ ദുരന്തമാണ് ഒഴിവായത്. കുണ്ടറ ആറുമുറിക്കടയ്ക്ക് സമീപമാണ് റയിൽവേ പാളത്തിന് കുറുകെ വെച്ച ആദ്യത്തെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. എഴുകോൺ പൊലീസ് എത്തി ആദ്യ സ്ഥലത്തെ പോസ്റ്റ് എടുത്തുമാറ്റുകയുണ്ടായി രണ്ടാമത്തെ സ്ഥലത്ത് വെച്ചിരുന്ന പോസ്റ്റിൽ ട്രെയിൻ തട്ടിയെങ്കിലും ദുരന്തം ഒഴിവായി. രാവിലെ 3.30ന് എത്തുന്ന പാലരുവി എക്‌സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി ശ്രമമാണോ എന്ന സംശയം ഉണ്ട്.
WE ONE KERALA -NM
Post a Comment