കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു: കലഹത്തിന്റെ കലക്കവെള്ളത്തിൽ യുഡിഎഫ് നേതൃയോഗം ഇന്ന്

 


കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ യു ഡി എഫ് നേതൃയോഗം ഇന്ന് നടക്കും. രാവിലെ 10ന് കളമശ്ശേരിയിലെ കൺവൻഷൻ സെൻ്ററിൽ ആരംഭിക്കുന്ന യോഗത്തിൽ എല്ലാ ഘടകക്ഷി നേതാക്കളും പങ്കെടുക്കും. കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന ആവശ്യം മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ യോഗത്തിൽ ഉന്നയിക്കും.തീരദേശ യാത്രയും തെരഞ്ഞെടുപ്പ് ഒരുക്കവുമാണ് നേതൃയോഗത്തിന്റെ അജണ്ടയെങ്കിലും കോൺഗ്രസിനുള്ളിലെ തർക്കങ്ങളാകും പ്രധാന ചർച്ചാ വിഷയം. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ വിഷയം യോഗത്തിൽ ഉന്നയിക്കാനാണ് തീരുമാനം.ശശി തരൂർ നടത്തിയ വിമർശനങ്ങളെ തുടർന്ന് കോൺഗ്രസിനുള്ളിൽ വലിയ തർക്കങ്ങൾ ഉടലെടുത്തു. എന്നാൽ ഉള്ളിലെ തർക്കങ്ങൾ പരിഹരിക്കാൻ പാർട്ടി നേതൃത്വം ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഘടകകക്ഷികൾക്ക്പരാതിയുണ്ട്. ചില നേതാക്കൾ പ്രസ്താവനയിലൂടെ എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്തു. ഇത് മുന്നണിക്ക് ക്ഷീണം ഉണ്ടാക്കുന്നു എന്നാണ് ഘടക കക്ഷികളുടെ വിമർശനം.തദ്ദേശ ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം ചൂണ്ടുപലകയാണെന്ന് ഘടകകക്ഷി നേതാക്കൾക്ക് അഭിപ്രായമുണ്ട്. കോൺഗ്രസിനുള്ളിലെ തമ്മിലടിയാണ് എല്ലാത്തിനും കാരണമെന്ന് ഘടകകക്ഷികൾ വിമർശിക്കുന്നു. നേതൃയോഗത്തിൽ ഈ വിമർശനം ശക്തമായി ഉന്നയിക്കാനാണ് തീരുമാനം. മുസ്ലിം ലീഗും, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും, ആർ എസ് പി യും ഇതിനകം അതൃപ്തി പരസ്യമാക്കിയിരുന്നു. ഹൈക്കമാൻ്റ് നേതാക്കളെ ദില്ലയിലേക്ക് വിളിപ്പിച്ചത് ചൂണ്ടിക്കാട്ടി വിഷയം തണുപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുണ്ട്. അജണ്ടയിലെ വിഷയങ്ങൾക്ക് പുറത്ത് ചർച്ച വേണ്ടന്ന സന്ദേശം കോൺഗ്രസ് നേതൃത്വം ഘടകകക്ഷി നേതാക്കളെ അറിയിച്ചു കഴിഞ്ഞു. ചില ഘടകക്ഷി നേതാകൾക്ക് തരൂരിനോടുള്ള മൃദുസമീപനത്തിൽ പ്രതിപക്ഷ നേതാവിനും കൂട്ടർക്കും അതൃപ്തിയുണ്ട്.കോൺ​ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുന്നണിയിലെ മറ്റ് പാർട്ടികൾ ഇടപെടേണ്ടതില്ല എന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെയും വിശേഷിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നിലപാട്. മുസ്ലീംലീഗ് നേതൃത്വം ഇതിന് എത്രമാത്രം വഴങ്ങുന്നു എന്നാണ് അറിയേണ്ടത് വഴങ്ങിയില്ലെങ്കിൽ യുഡിഎഫ് നേതൃയോഗം തർക്കത്തിനുള്ള വേദിയായി മാറും

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02