പാലാ അതിരൂപതയുടെ ഭൂമിയില്‍ കുഴിയെടുത്തപ്പോള്‍ വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്ന്; പൂജ തുടങ്ങി





കോട്ടയം: പാലാ രൂപതയുടെ ഉടമസ്ഥതയുള്ള ഭൂമിയില്‍ കപ്പ നടാന്‍ കുഴിയെടുത്തപ്പോള്‍ വിഗ്രഹങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തിയതായി അവകാശവാദം. ഇവയില്‍ അവകാശം ഉന്നയിച്ച് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ പൂജയും പ്രാര്‍ത്ഥനകളും നടത്തി. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്ഷേത്രവും ആരാധനയും നടന്നിരുന്നതായാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. തണ്ടളത്ത് തേവരുടെ ശിവലിംഗം അടക്കമാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. കൂത്താപ്പാടി ഇല്ലം വകയായിരുന്ന ക്ഷേത്രം ഇല്ലം ക്ഷയിച്ചതോടെ അന്യാധീനപ്പെടുകയായിരുന്നു എന്നും ക്ഷേത്രഭാരവാഹികള്‍ പറയുന്നുണ്ട്.ഹൈന്ദവ ആചാര പ്രകാരം വിഗ്രഹം മാറ്റിസ്ഥാപിക്കുന്നതിന് സഹായം ചെയ്യുമെന്ന് പാല രൂപത വ്യക്തമാക്കുന്നു. വിഗ്രഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ഉള്‍പ്പടെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. നേരത്തെ പലതവണ കൈമറിഞ്ഞ് ഈ ഭൂമി വെട്ടത്ത് കുടുംബം എന്ന കുടുംബത്തില്‍ നിന്നാണ് പാല അരമന വാങ്ങിയതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02