ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനി തുങ്ങി മരിച്ച നിലയില്‍

 



കൊൽക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടി താമസിക്കുന്ന മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപതുകാരിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെയാണ് കമര്‍ഹാടിയിലെ ഇഎസ്‌ഐ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വിദ്യാര്‍ത്ഥിനി ഇഎസ്‌ഐ ആശുപത്രിയിലെ ഡോക്ടറായ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. വിദ്യാർത്ഥിനിയുടെ മുറിയുടെ വാതിലില്‍ അമ്മ നിരവധി തവണ മുട്ടിയെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.അയല്‍വാസിയുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർത്ഥിനി മരിച്ചിരുന്നു. മരണത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തില്ലെന്നും പൊലീസ് വ്യക്തമാക്കി.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02