ബജറ്റ് സമ്മേളനം ഇന്നും തുടരും: ജെപിസി റിപ്പോർട്ട് ഇന്ന് ലോക്സഭയ്ക്ക് മുന്നിൽ; പ്രതിഷേധം തുടരാൻ പ്രതിപക്ഷം

 



പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്നും തുടരും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും കേന്ദ്രബജറ്റിലും ഇന്ന് ചർച്ച ആരംഭിക്കും. ഇന്നും നാളെയുമായി രണ്ടു ദിവസമാണ് ചർച്ച. അതിനിടെ വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജെപിസി റിപ്പോർട്ട് ഇന്ന് ലോക്സഭയ്ക്ക് മുന്നിൽ സമർപ്പിക്കും. കഴിഞ്ഞദിവസം ജെപിസി ചെയർമാൻ ജഗദാംപിക പാൽ 665 പേജുള്ള റിപ്പോർട്ട് ലോക്സഭ സ്പീക്കർ ഓം ബിർളയ്ക്ക് കൈമാറിയിരുന്നു.കഴിഞ്ഞ ദിവസം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ കുംഭമേളയിലെ അപകടം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ബീഹാർ,സംസ്ഥാനത്തിന് മാത്രമായി പദ്ധതികൾ പ്രഖ്യാപിച്ചതും പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിന് കാരണമായി. ഇന്ന് സഭ ചേരുമ്പോൾ പ്രതിപക്ഷം ഇവ ഉയർത്തി കാട്ടിയേക്കും.ബജറ്റിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ പാടെ അവഗണിച്ചിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ അവഗണന നേരിട്ടത് കേരളമായിരുന്നു. വിഴിഞ്ഞം, വയനാട്, എയിംസ് തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഒരു പ്രഖ്യാപനം പോലും ഉണ്ടായില്ല. ബജറ്റിൽ കേരളത്തിന്റെ പേര് പോലും പരാമർശിച്ചില്ല. അതേ സമയം, സുരേഷ് ഗോപിയും ജോർജ് കുര്യനും അടക്കമുള്ള കേന്ദ്ര മന്ത്രിമാർ ആവശ്യവുമായി കേന്ദ്രത്തിനു മുന്നിലെത്തിയ കേരളത്തിനെ പരിഹാസം നിറഞ്ഞ വാക്കുകളാൽ ആക്ഷേപിക്കുകയും ചെയ്തിരുന്നു.അതേ സമയം, വഖഫ് ബില്ലിലെ സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി (ജെപിസി) റിപ്പോർട്ടിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് സ്വാഭാവികമാണെന്ന് ജെപിസി ചെയർമാൻ ജഗദാംബിക പാൽ പ്രതികരിച്ചിരുന്നു. 14 ഭേദഗതികളാണ് കമ്മിറ്റി അംഗീകരിച്ചത്. വഖഫ് ബോർഡുകളുടെ ഭരണരീതിയിൽ നിരവധി മാറ്റങ്ങളാണ് ഭേദഗതി ബില്ലിൽ നിർദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം അമുസ്‌ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയിൽ ഇടം നേടും. വഖഫ് കൗൺസിലിന് ഭൂമി അവകാശപ്പെടാനും സാധിക്കില്ല.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02