ആൻ്റണി പെരുമ്പാവൂരുമായി ഒരു മേശയ്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്ന് നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ. നിർമ്മാതാക്കൾക്ക് ടെൻഷൻ ഉണ്ടാവുക സ്വഭാവികമാണെന്നും തങ്ങൾക്കിടയിൽ ഒരു ഭിന്നതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിർമ്മാണ ചെലവ് കൂടിയതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി ആൻ്റണി പെരുമ്പാവൂരിനെ വിളിച്ചിരുന്നെങ്കിലും എത്തിയില്ലെന്നും ലിസ്റ്റിൻ പറഞ്ഞു.
മലയാള സിനിമയ്ക്ക് ഏറ്റവും നല്ല കാലമായിരുന്നു.എന്നാൽ ഈ വർഷം പ്രതിസന്ധി ഉണ്ടാകുന്നുണ്ട്. നിർമ്മാണ ചെലവ് കൂടി.ഇതുമായി ബന്ധപ്പെട്ട ചർച്ചയാണ് ഉണ്ടായത്. വിവിധ സംഘടനകളെ ഉൾപ്പെടുത്തിയായിരുന്നു ചർച്ച.ആൻ്റണി പെരുമ്പാവൂരിനെ വിളിച്ചിരുന്നെങ്കിലും എത്തിയില്ല. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതുൾപ്പെടെ ചർച്ച ചെയ്തിരുന്നു.” – അദ്ദേഹം പറഞ്ഞു. അതേസമയം അസോസിയേഷൻ മീറ്റിംഗിന് ശേഷം വാർത്താ സമ്മേളനം ഉണ്ടായത് ട്രഷററായ താൻ അറിഞ്ഞിരുന്നില്ലെന്ന് ലിസ്റ്റിൻ പറ ഞ്ഞു. ആൻ്റണി പെരുമ്പാവൂരുമായി ഒരു മേശയ്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂവെന്നും തങ്ങൾക്കിടയിൽ ഒരു ഭിന്നതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുരേഷ് കുമാർ മുതിർന്ന നിർമ്മാതാവാണെന്നും അദ്ദേഹം ഇൻഡസ്ട്രിയെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ലെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു.
Post a Comment