മുസ്‌ലിം യൂത്ത് ലീഗ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

 




ഇരിട്ടി : മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി ഗവണ്മെന്റ് ബ്ലഡ് സെന്റർ ന്റെ സഹകരണത്തോടെ ഇരിട്ടി ക്വീൻസ് ഹെൽത്ത് മാൾൽ നടന്ന ക്യാമ്പ് മുസ്‌ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം ജന.സെക്രട്ടറി ഒമ്പാൻ ഹംസ സാഹിബ് ഉദ്ഘാടനം നിർവ്വഹിച്ചു. മുസ്‌ലിംയൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ആദ്യക്ഷത വഹിച്ചു.മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ, സെക്രട്ടറി ഷിനാജ് കെ കെ എന്നിവർ മുഖ്യാതിഥികളായി. മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം ജന.സെക്രട്ടറി അജ്മൽ ആറളം സ്വാഗതം പറഞ്ഞു. തറാൽ ഈസ, സമീർ പുന്നാട്, വി പി റഷീദ്, കെപി റംഷാദ്, തറാൽ ഹംസ, പെരുന്തയിൽ സലാം എന്നിവർ സംസാരിച്ചു. ഡോ. ഗീതിക എസ് പ്രതീപ്, ടി കെ. ഷീന, ശ്വേത ശിവരാം ജിയോ തോമസ്, ഷഹീർ കീഴ്പ്പള്ളി, പികെ അബ്ദുൽ ഖാദർ, തറാൽ ജാഫർ, ഇകെ സവാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

WE ONE KERALA -NM





Post a Comment

Previous Post Next Post

AD01

 


AD02