കണ്ണൂർ: കേരള യുക്തിവാദി സംഘം കണ്ണൂർ ജില്ലാ പ്രവർത്തക ക്യാമ്പ് കണ്ണൂരിൽ ഇ.പി.കൃഷ്ണൻ നമ്പ്യാർ സ്മാരക ഹാളിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് എ.കെ.അശോക് കുമാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടിയിൽ ജില്ലാ സെക്രട്ടറി എ.കെ. നരേന്ദ്രൻ സ്വാഗതം പറഞ്ഞു. യുക്തിവാദത്തിൻ്റെ കാലികപ്രസക്തി എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന പ്രസിഡണ്ട് ഗംഗൻ അഴീക്കോട് ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ തിന്മകൾ മുടിയഴിച്ചാടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജോത്സ്യം, മന്ത്രവാദം, വാസ്തു, ആഭിചാര കൊലപാതകങ്ങൾ തുടങ്ങിയ അന്ധവിശ്വാസങൾ പെരുകുകയാണ്. ഇതിന്നെതിരെ ശക്തമായ അന്ധവിശ്വാസ നിർമ്മാർജന നിയമം നിർമ്മിച്ചു നടപ്പിലാക്കണമെന്ന് കേരളയുക്തിവാദി സംഘം സംസ്ഥാന പ്രസിഡണ്ട് ഗംഗൻ അഴീക്കോട് ആവശ്യപ്പെട്ടു. സംഘടന എന്ത്? എന്തിന്? എന്ന വിഷയത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ:രാജഗോപാൽ വാകത്താനം പ്രഭാഷണം നടത്തി. രാഷ്ട്രീയ കക്ഷികൾ: നമുക്കുള്ള നിലപാടും നമ്മോടുള്ള നിലപാടും, കേരള യുക്തിവാദി സംഘം കണ്ണൂർ ജില്ലയിൽ, നവമാധ്യമങ്ങളുടെ ഉപയോഗം സാധ്യതകൾ, യുക്തിരേഖ ക്യാമ്പയിൻ, തുടങ്ങി വിവിധ വിഷയങ്ങളിൽ പി.കെ.പ്രസാദ്, കെ.പി.രാമചന്ദ്രൻ, കെ.പി.വത്സലൻ, കെ.കെ.കൃഷ്ണൻ, കെ.വി.മേജർ, തുടങ്ങിയവർ സംസാരിച്ചു. മനോജ് കുമാർ.പി.വി നന്ദി പറഞ്ഞു.
WE ONE KERALA -NM
Post a Comment