ഏറാട്ടുക്കുണ്ട് ഉന്നതിക്കാരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കും: ജില്ലാ കളക്ടർ


കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട ബാലകൃഷ്ണൻ്റെ കുടുംബാംഗങ്ങൾ താമസിക്കുന്ന ഏറാട്ടുക്കുണ്ട് ഉന്നതി നിവാസികളെ മാറ്റി താമസിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ.    പ്രദേശത്ത് വന്യജീവി ആക്രമണ ഭീഷണിയുള്ളതിനാൽ അട്ടമലയിലെ ഒന്നാം നമ്പർ വന ഭൂമിയിൽ ഉന്നതി നിവാസികളെ താമസിപ്പിക്കാനുള്ള  ക്രമീകരണങ്ങൾ സ്വീകരിക്കും. ഉന്നതിയിലെ ആളുകൾ  മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കില്ലെന്നറിയിച്ച സാഹചര്യത്തിലാണ് തിരുമാനം. അട്ടമല ഒന്നാം നമ്പർ വനഭൂമിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേർന്ന്  തീരുമാനം അറിയിക്കുമെന്നും ഉന്നതി സന്ദർശിച്ച് ജില്ലാ കളക്ടർ പറഞ്ഞു. ഉന്നതിയിലെ വിദ്യാർത്ഥിക്കളുടെ പഠനമുറപ്പാക്കാൻ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ പ്രീ-മെട്രിക്, എംആർഎസ് ഹോസ്റ്റലുകളിൽ പ്രവേശനം നേടാൻ  രക്ഷിതാക്കളോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഉന്നതിയിൽ പരിസര - വ്യക്തിത്വ ശുചിത്വം ഉറപ്പാക്കാൻ  പ്രൊമോട്ടർമാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. എ.ഡി.എം കെ.ദേവകി, തഹസിൽദാർ ആർ.എസ് സജി, വെള്ളരിമല വില്ലേജ് ഓഫീസർ അജീഷ്,  ഡെപ്യൂട്ടി തഹസിൽദാർ ടോമിച്ചൻ ആൻ്റണി, കൽപ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്. എസ് രജനികാന്ത്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. പ്രദീപ്കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ് ജയചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോബിഷ്, തണ്ടർബോൾട്ട്, പ്രമോട്ടർമാർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

AD01

 


AD02