പുനലൂര്‍: ക്രിസ്മസ്-പുതുവര്‍ഷ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളുടെ കളര്‍ ഫോട്ടോകോപ്പിയെടുത്ത് വില്‍പ്പന നടത്തിയ സിപിഎം നേതാവ് അറസ്റ്റില്‍. വാളക്കോട്ട് സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുനലൂര്‍ ടിബി ജ കുഴിയില്‍ വീട്ടില്‍ ബൈജുഖാന്‍ (38) ആണ് പിടിയിലായിരിക്കുന്നത്. സിപിഎം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗമാണ്. പുനലൂര്‍ ടിബി ജംക്ഷനിലെ ചക്കുളത്തമ്മ ലക്കി സെന്റര്‍ ഉടമ സുഭാഷ് ചന്ദ്രബോസിന്റെ പരാതിയിലാണ് ബൈജുഖാനെ പോലിസ് പിടികൂടിയിരിക്കുന്നത്. 2024 ഡിസംബര്‍ 7 മുതല്‍ 24 വരെയുള്ള കാലത്ത് ചക്കുളത്തമ്മ ലക്കി സെന്ററില്‍ നിന്ന് ടിക്കറ്റ് വാങ്ങിയ ബൈജുഖാന്‍ അവയുടെ കളര്‍ ഫോട്ടോകോപ്പിയെടുത്ത് വില്‍ക്കുകയായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള മൂന്നു കടകള്‍ വഴിയായിരുന്നു വില്‍പ്പന. 332 രൂപ നിരക്കുളള ലോട്ടറി ടിക്കറ്റിന്റെ വ്യാജ ടിക്കറ്റ് തയാറാക്കി 400 രൂപയ്ക്ക് വില്‍പ്പന നടത്തി. ഇതില്‍ ചില ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ശബരിമല തീര്‍ത്ഥാടകര്‍ ധാരാളമായി എത്തുന്ന പ്രദേശമാണിത്. അതിനാല്‍ തന്നെ ആയിരക്കണക്കിന് ടിക്കറ്റുകള്‍ വിറ്റതായാണ് സംശയം.
WE ONE KERALA -NM
Post a Comment