കണ്ണൂർ കോർപ്പറേഷൻ സൗത്ത് ബസാർ ഡിവിഷനിലെ കക്കാട് ഹൈടെക് അങ്കണവാടി രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും അങ്കണവാടിയിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ വികസന പ്രവർത്തനങ്ങൾ ആഗ്രഹിക്കുന്ന അങ്കണവാടികൾക്ക് സ്ഥലം അനുവദിക്കുകയാണെങ്കിൽ ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് ഹൈടെക് ആക്കി മാറ്റിയത്. എയർകണ്ടീഷൻ ചെയ്ത അങ്കണവാടിയിൽ ടെലിവിഷൻ, കമ്പ്യൂട്ടർ, പ്രൊജക്ടർ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി.
കോർപറേഷൻ കൗൺസിലർ അഡ്വ. പി.കെ. അൻവർ, വനിത ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസർ ബിന്ദു, കണ്ണൂർ അർബൻ സിഡിപിഒ ജയമിനി, കണ്ണൂർ അർബൻ സൂപ്പർവൈസർ സുമയ്യ, കക്കാട് സെൻട്രൽ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് വിനോഭായി പ്രഭാകരൻ, എം. സത്യൻ, സി.ടി. ഗിരിജ, സൗത്ത് ബസാർ സി ഡി എസ് മെമ്പർ സ്‌നേഹലത, മുൻ കൗൺസിലർ ഇ. ബീന, കാരായി ദിവാകരൻ, ജയലക്ഷ്മി, പ്രീത എ. എന്നിവർ സംസാരിച്ചു.
Post a Comment