ആക്ഷൻ സ്പോർട്സ് സിനിമ ‘ദാവീദ്’ തിയേറ്ററുകളിൽ വിജയ പ്രദർശനം തുടരുന്നു


ആൻറണി വർഗീസ് ചിത്രം ദാവീദ് മികച്ച പ്രേക്ഷകാഭിപ്രായം നേടി തിയേറ്ററുകളിൽ മികച്ച പ്രദർശനം തുടരുന്നു. ബോക്സ് ഓഫീസ് കളക്ഷനിലും, റിവ്യൂകളിലും സ്ഥിരത പുലർത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. മൂന്നോളം ലുക്കുകളിൽ എത്തുന്ന ആൻറണി വർഗീസിന്റെ പ്രകടനത്തെക്കുറിച്ച് തന്നെയാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ കൂടുതലായി ചർച്ച ചെയ്യുന്നത് . കുടുംബ പ്രേക്ഷകരെയും, യുവാക്കളെയും ഒരുപോലെ തിയേറ്ററിലേക്ക് ആകർഷിക്കാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. കുടുംബ നിമിഷങ്ങൾക്കും, ആക്ഷൻ രംഗങ്ങൾക്കും, തമാശകൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഗോവിന്ദ് വിഷ്ണു ദാവീദ് ഒരുക്കിയിരിക്കുന്നത്. സെഞ്ച്വറി മാക്സ് ജോൺ മേരി പ്രൊഡക്ഷൻസിനൊപ്പം പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം, ടോം ജോസഫ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ആൻറണി വർഗീസ്, മോ ഇസ്മയിൽ എന്നിവരെ കൂടാതെ വിജയരാഘവൻ, ലിജോ മോൾ, സൈജു കുറുപ്പ്, അജു വർഗീസ്‌, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടിൽ, അച്ചു ബേബി ജോൺ, അന്ന രാജൻ എന്നിങ്ങനെ ഒരു വലിയ നിര താരങ്ങൾ തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൻെറ തിരക്കഥ രചന നിർവഹിച്ചിരിക്കുന്നത് ദീപു രാജീവനാണ്. സംഗീതം ജസ്റ്റിൻ വർഗീസും ചായഗ്രഹണം സാലു കെ തോമസുമാണ്.

Post a Comment

Previous Post Next Post

AD01

 


AD02