കണ്ണൂര്‍: കണ്ണൂരില്‍ റോഡ് തടസ്സപ്പെടുത്തി നടത്തിയ സമരത്തെ പറ്റി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പതിനായിരങ്ങള്‍ പങ്കെടുക്കുമ്പോള്‍ വഴി തടസ്സപ്പെടുന്നത് സ്വാഭാവികമാണ്. ജനങ്ങള്‍ക്ക് യാത്രാമാര്‍ഗങ്ങള്‍ വേറെയുണ്ട്. എന്നാല്‍ സമരം ചെയ്യാന്‍ പോസ്റ്റ് ഓഫീസ് വേറെയില്ലെന്ന് ജയരാജന്‍ പറഞ്ഞു. ഈ സമരത്തെ മാധ്യമങ്ങള്‍ മോശമായി ചിത്രീകരിക്കും. അവര്‍ക്ക് ഇത് വയറ്റിപ്പിഴപ്പാണ്. എന്നാല്‍ മലയാളികള്‍ക്ക് ഇത് ജീവന്റെ പിഴപ്പാണെന്ന് ജയരാജന്‍ പറഞ്ഞു. കേന്ദ്ര അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍- യോഗശാല നാലവരിപ്പാതയിലായിരുന്നു സിപിഎം നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം. റോഡില്‍ പന്തല്‍ കെട്ടിയും കസേരകള്‍ ഇട്ടുമായിരുന്നു സമരം. സമരം നടത്തിയതിനെതിരെ എം വി ജയരാജനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് എടുത്തു. ഈ സമരം രാവിലെ മുതല്‍ ഉപരോധമായിട്ടാണ് തുടങ്ങിയത്. ഇതില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്നത് കാണുമ്പോള്‍ ചിലര്‍ക്ക് മനപ്രയാസം ഉണ്ടാകും, അങ്ങനെ ഉള്ളവരോട് പറയാം ഇത് ജനങ്ങളുടെ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയുള്ള സമരമാണ്. ഇത് ജനാധിപത്യത്തെയോ പൗരസ്വാതന്ത്ര്യത്തയോ വഴി നടക്കാനുള്ള സ്വാതന്ത്ര്യയോ നിഷേധിക്കുന്നതല്ല.കഴിഞ്ഞ ദിവസം എനിക്കൊരു നോട്ടീസ് പൊലീസ് നല്‍കി. പൊലീസിനെ കൊണ്ട് അത് ചെയ്യിച്ചതു കോടതിയാണന്നറിയാം. ജ്യൂഡിഷ്യറിയോടുള്ള ബഹുമാനം എല്ലാ നിലനിര്‍ത്തി പറയട്ടെ; ഇവിടെ ഒരു ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പതിനായിരങ്ങള്‍ പങ്കെടുത്താല്‍ സ്വഭാവികമായും റോഡാകെ ബ്ലോക്കാകും ഇതുവഴിയുള്ള യാത്രക്ക് തടസമാകും. യാത്രാമാര്‍ഗങ്ങള്‍ വേറെയുണ്ട്. പോസ്റ്റ് ഓഫീസ് വേറെയില്ല. യാത്രാമാര്‍ഗങ്ങള്‍ മറ്റിടങ്ങളിലേക്ക് ട്രാഫിക് നിയന്ത്രിച്ചുകൊണ്ട് സ്വീകരിക്കുകയെന്നത് എന്തോ പൗരാവകാശലംഘനമാണെന്ന് വ്യാഖ്യാനിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന ഉത്തരവുകള്‍ കോടതി റദ്ദാക്കിയാല്‍ പിന്നെ ഇത്തരം സമരങ്ങള്‍ തുടരില്ല' ജയരാജന്‍ പറഞ്ഞു. കടകള്‍ക്ക് മുന്നിലിരുന്നാണ് ഈ സമരം. ഇത് കടകള്‍ക്കെതിരായ സമരമല്ല. ഇത് ചിത്രമാക്കിയ മാധ്യമങ്ങള്‍ നാളെ കടകള്‍ മുടക്കി, ഗതാഗതം തടഞ്ഞ് സിപിഎം സമരം എന്നെഴുതിവിടും. അവര്‍ക്ക് വയറ്റിപിഴപ്പാണ്. ഇത് മലയാളിക്ക് ജീവന്റെ പിഴപ്പാണെന്നാണ് മാധ്യമങ്ങളോട് പറയാനുള്ളത്. കേരളത്തോട് കാണിക്കൂന്ന സാമ്പത്തിക ഉപരോധത്തോട് അവര്‍ ഒരുക്ഷരം ഉരിയാടിയിയല്ല. എന്നിട്ട് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സമരത്തെ മോശമായി ചിത്രീകരിക്കുന്നു. ഇതെല്ലാം ജഡ്ജിമാരെ പ്രകോപിക്കാനാണ്. മുന്‍പ് ഇങ്ങനെ എന്തോ പറഞ്ഞത് ചാനലുകാര്‍ വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് ജയിലില്‍ പോകേണ്ടി വന്നത്. അവരോട് ഒരിക്കല്‍ കൂടി പറയുകയാണ് ഈ ചൂടുകാലത്ത് ഇനിയും ജയിലില്‍ പോകാന്‍ ആഗ്രഹിക്കുകയാണ്. വിരട്ടലൊന്നും ഞങ്ങളോട് വേണ്ട. വഴി തടഞ്ഞതിന് പൊലീസ് നോട്ടീസ് തന്നിട്ടുണ്ട്. ജനാധിപത്യബോധമുള്ളതകൊണ്ട് അത് മടക്കി പോക്കറ്റില്‍ ഇട്ടിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
WE ONE KERALA -NM
Post a Comment