വഴിയോര കച്ചവട സംരക്ഷണ നിയമം എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നടപ്പിലാക്കുക.സർവ്വെ പൂർത്തികരിച്ച് മുഴുവൻ പേർക്കും ലൈസൻസും തിരിച്ചറിയൽ കാർഡും നൽക്കുക.നിയമവിരുദ്ധമായ ഒഴിപ്പിക്കൽ നടപടി നടത്തുന്ന  ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുക .ചെറുകിട വ്യാപാര മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളിലാളി  വിരുദ്ധ നയങ്ങളിൽ പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വഴിയോര കച്ചവട തൊഴിലാളിയുണിയൻ (സി.ഐ.ടി.യു).വിൻ്റെ നേതൃത്വത്തിൽ ഫിബ്രവരി 19, 20 തിയ്യതികളിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരത്തിൻ്റെ പ്രചരണാർത്ഥം വി.കെ.ടി.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണജാഥയുടെ സമാപന സമ്മേളനം ഇരിട്ടിയിൽ നടന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അരക്കൻ ബാലൻ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. സി.ഐ.ടി.യു ഇരിട്ടി ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ അദ്ധ്യക്ഷത വഹിച്ചു.ജാഥ ലീഡർ ഇ.ടി. ജയ്സൺ, വൈ. വൈ. മത്തായി അബ്ദുൾ റഷീദ്, കെ.സി.സുരേഷ് ബാബു, കെ.ജെ അപ്പച്ചൻ എന്നിവർ സംസാരിച്ചു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02