കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങിലും, ഡാറ്റാ സയൻസിലും ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. ഒരു ബാച്ചിൽ 25 പേർക്കാണ് പ്രവേശനം. 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്നു. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. ഫെബ്രവരി 18 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 9496015002, 9496015051, വെബ്സൈറ്റ്: www.reach.org.in .
Post a Comment