.ആലപ്പുഴയിൽ മദ്യപിച്ച് വാഹനം ഓടിച്ച ഡിവൈഎസ്പി പിടിയിൽ. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി വി അനിൽകുമാറാണ് പിടിയിലായത്. അരൂർ പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ചന്തിരൂരിൽ വെച്ചാണ് ഡിവൈഎസ്പി പിടിയിലായത്. ഔദ്യോഗിക വാഹനമാണ് മദ്യപിച്ച് അപകടകരമായ വിധത്തിൽ ഓടിച്ചത്.പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി മനസിലായത്. നേരത്തെ തന്നെ വാഹനം ഓടിച്ചുവരുന്നത് കണ്ട പലരും പരാതി പറഞ്ഞിരുന്നു. തുടർന്ന് ചന്തിരൂരിൽ വെച്ച് അരൂർ പൊലീസ് വാഹനം നിർത്തിച്ച് പരിശോധന നടത്തുകയായിരുന്നു. ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടിയായിരുന്നില്ല പോയതെന്നായിരുന്നു ഡിവൈഎസ്പി വിശദീകരിച്ചത്. അരൂർ പൊലീസ് ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തിട്ടില്ല.
WE ONE KERALA -NM
إرسال تعليق