കിയ സിറോസിന് മികച്ച വിൽപ്പന, ഈ വേരിയന്‍റുകൾക്ക് വൻ ഡിമാൻഡ്


സി
റോസ് പ്രീമിയം സബ്‌കോംപാക്റ്റ് എസ്‌യുവി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയ്ക്ക്  മികച്ച വിൽപ്പന പ്രകടനം നൽകുന്നു. 2025 ജനുവരിയിൽ, കമ്പനിക്ക് 5,546 യൂണിറ്റ് സിറോസ് വിൽക്കാൻ കഴിഞ്ഞു. ഇത് ബ്രാൻഡിന്റെ മൊത്തം പ്രതിമാസ വിൽപ്പനയുടെ 22 ശതമാനമാണ്.  67 ശതമാനം ഉപഭോക്താക്കളും പെട്രോൾ വകഭേദങ്ങളാണ് തിരഞ്ഞെടുക്കുന്നത്. അതേസമയം 38 ശതമാനം ബുക്കിംഗുകളും ഓട്ടോമാറ്റിക് വകഭേദങ്ങളാണ്. ഉയർന്ന വകഭേദങ്ങൾക്കാണ് ഉയർന്ന ഡിമാൻഡ്. മൊത്തം ബുക്കിംഗിന്റെ 46 ശതമാനം ഈ വേരിയന്‍റുകൾ സ്വന്തമാക്കുന്നു. നിറങ്ങളുടെ കാര്യത്തിൽ, ഗ്ലേസിയർ വൈറ്റ് പേൾ ആണ് വാങ്ങുന്നവർക്കിടയിൽ ഏറ്റവും ജനപ്രിയമായ ചോയ്‌സ്, 32 ശതമാനം ബുക്കിംഗുകളും. തുടർന്ന് ഓറോറ ബ്ലാക്ക് പേൾ, ഫ്രോസ്റ്റ് ബ്ലൂ തുടങ്ങിയ നിറങ്ങൾക്കും മികച്ച ഡിമാൻഡ് ആണുള്ളത്. 8-സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ് പാഡ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ലെവൽ 2 ADAS, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവയുൾപ്പെടെ വരുന്ന ഈ വിഭാഗത്തിലെ ഏറ്റവും വിശാലവും സവിശേഷതകളാൽ സമ്പന്നവുമായ വാഹനമാണിത്. കിയ സിറോസ് നിര 13 വേരിയന്റുകളിലും നാല് എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളിലുമാണ് വരുന്നത്. പെട്രോൾ-മാനുവൽ, പെട്രോൾ-ഓട്ടോമാറ്റിക്, ഡീസൽ-മാനുവൽ, ഡീസൽ ഓട്ടോമാറ്റിക് എന്നിവ. പെട്രോൾ വേരിയന്റുകൾക്ക് 120 ബിഎച്ച്പി, 172 എൻഎം, 1.0 ലിറ്റർ, 3-സിലിണ്ടർ ടർബോ എഞ്ചിൻ ഉണ്ട്, ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് വേരിയന്റിൽ ലഭിക്കും. ഡീസൽ മോഡലിന് 1.5 ലിറ്റർ, 4-സിലിണ്ടർ എഞ്ചിൻ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ എന്നിവയുണ്ട്. HTK, HTK (O), HTK+, HTX പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് യഥാക്രമം 9 ലക്ഷം രൂപ, 10 ലക്ഷം രൂപ, 11.50 ലക്ഷം രൂപ, 13.30 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. HTK+, HTX, HTX+, HTX+ (ADAS) എന്നീ നാല് വേരിയന്റുകളിലായി പെട്രോൾ ഓട്ടോമാറ്റിക് കോംബോ ലഭ്യമാണ്. യഥാക്രമം 12.80 ലക്ഷം രൂപ, 14.60 ലക്ഷം രൂപ, 16 ലക്ഷം രൂപ, 16.80 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. ഡീസൽ-മാനുവൽ വേരിയന്റുകൾ തിരഞ്ഞെടുക്കുന്നവർക്ക് യഥാക്രമം 11 ലക്ഷം രൂപ, 12.50 ലക്ഷം രൂപ, 14.30 ലക്ഷം രൂപ എന്നിങ്ങനെ വിലയുള്ള HTK (O), HTK+, HTX ട്രിമ്മുകൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാം. ഡീസൽ-ഓട്ടോമാറ്റിക് ഏറ്റവും ഉയർന്ന HTX+ ട്രിമ്മിനായി നീക്കിവച്ചിരിക്കുന്നു, ADAS ഇല്ലാതെ 17 ലക്ഷം രൂപയിലും ADAS സഹിതം 17.80 ലക്ഷം രൂപയിലും ലഭ്യമാണ്.

Post a Comment

Previous Post Next Post

AD01

 


AD02