തിരുവനന്തപുരം:ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷ ടൈംടേബിൾ മാറ്റണമെന്ന ആവശ്യമായി അധ്യാപകർ വിദ്യാഭ്യാസ മന്ത്രിക്ക് മുന്നിൽ. ഉച്ചയ്ക്കു ശേഷമുള്ള പ്ലസ് ടു പരീക്ഷാ സമയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകർ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയത്.പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയടക്കം തുടർച്ചയായി പരീക്ഷകൾ നടത്തുന്നതും മാർച്ച് മാസത്തിലെ കനത്ത ചൂടും വിദ്യാർത്ഥികളിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകരുടെ കത്ത്. ഇതുകൊണ്ടുതന്നെ പ്ലസ് ടു പരീക്ഷാ സമയം മാറ്റണമെന്നും കത്തിൽ ആവശ്യപ്പെട്ടു. എന്നാൽ പരീക്ഷകളെല്ലാം ക്രമീകരിച്ചു കഴിഞ്ഞുവെന്നും ടൈംടേബിൾ മാറ്റാൻ കഴിയില്ലെന്നും മന്ത്രി മറുപടി നൽകി. പരീക്ഷകളുടെ ഹാൾടിക്കറ്റ് വിതരണം ചെയ്യുന്ന നടപടികളിലേക്ക് കടന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ടൈംടേബിൾ മാറ്റാൻ കഴിയില്ല എന്നാണ് മന്ത്രിയുടെ മറുപടി.
WE ONE KERALA -NM
Post a Comment