ശ്രീകണ്ടാപുരം: വൈസ്മെൻ ക്ലബ്ബ് ശ്രീകണ്ടാപുരത്തിന്റെ 2025 - 26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ചെങ്ങളായി നെല്ലൻ റസിഡൻസിയിൽ നടന്നു. റീജിയണൽ ഡയറക്ടർ കെ. എം. ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റെജി നെല്ലൻകുഴി അധ്യക്ഷത വഹിച്ചു. റീജിയണൽ സെക്രട്ടറി മധു പണിക്കർ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിസ്ട്രിക് ഗവർണർ മലബാർ രമേശ് പുതിയ മെമ്പർമാർക്ക് അംഗത്വം നൽകി സ്വീകരിച്ചു. കിഡ്നി രോഗികൾക്കുള്ള ധനസഹായം ചടങ്ങിൽവച്ച് കൈമാറി. ഡിസ്ട്രിക് സെക്രട്ടറി ജോൺ പടിഞ്ഞാത്ത്, ടാജി ടോം, ബെന്നി സെബാസ്റ്റൻ, ലേഖാ പണിക്കർ, വിപിൻ വിൻസെന്റ്, ബേബിച്ചൻ കുഴിത്തോട്ട്, റെജി കെ ജോൺ, ജോർജ് പി അഗസ്റ്റിൻ, പ്രോഗ്രാം ഡയറക്ടർ റെജി ജോസഫ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ, ജോൺസൺ ടി സഖറിയാസ് തുടിയൻപ്ലാക്കൽ ( പ്രസിഡന്റ് ), ജോർജ് പി.അഗസ്റ്റിൻ ( സെക്രട്ടറി ) മനീഷ് എ. വി (ട്രഷറർ ).
റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ
Post a Comment