കാർ യാത്രികരിൽ നിന്നും ഒരു കോടി അഞ്ച് ലക്ഷം രൂപ കവർന്നതായി പരാതി


ബത്തേരി: ബത്തേരി അമ്മായി പാലത്ത് വെച്ച് കാർ യാത്രികരെ തടഞ്ഞ് വാഹന മാക്രമിച്ച് ഒരു കോടി അഞ്ച് ലക്ഷം രൂപ കവർന്നതായി പരാതി. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം പടിഞ്ഞാറേ വീട്ടിൽ സനീഷ്, കരിവള്ളൂർ ചേലേരി മഠം രാഹുൽ എന്നിവരാണ് പരാതിക്കാർ. ചൊവ്വാഴ്‌ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഇന്നോവ കാറുകളിലെത്തിയ പത്തംഗ സംഘം പരാതിക്കാർ സഞ്ചരിച്ച ഡെസ്റ്റർ കാർ തട ഞ്ഞു നിർത്തി കാറിൻ്റെ മുൻവശത്തെ ചില്ല് തകർത്ത് സനീഷിനെ വലിച്ച് പുറത്തിട്ട് മുഖത്ത് മുളക് പൊടി പ്രേ അടിച്ച ശേഷം പ്രതികളുടെ കാറിലേക്ക് ബലമായി പിടിച്ചു കയറ്റി പല വഴികളിലൂടെ സഞ്ചരിച്ച് വാരിയാട് ഹൈവേയിൽ ഇറക്കി വിട്ടെന്നാണ് പരാതി. രാഹുലിൻ്റെ മുഖത്തും മുളക് സ്പ്രേ അടിച്ചിരുന്നു. കൂടാതെ സംഘം കാറിലുണ്ടായിരുന്ന ഒരു കോടി അഞ്ച് ലക്ഷം രൂപ കവർന്നതായും ഇവർ പരാതിപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലവയൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post

AD01

 


AD02