കേരളത്തെ ഇന്ത്യക്ക് വെളിയില്‍ നിര്‍ത്തിയ ദിവസം മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ പ്രതികരിച്ചത് ഇങ്ങനെ’; ചൂണ്ടിക്കാണിച്ച് എം സ്വരാജ്

 



കേരളത്തെ ഇന്ത്യക്ക് വെളിയില്‍ നിര്‍ത്തിയ ദിവസം മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ പ്രതികരണം ചൂണ്ടിക്കാണിച്ച് എം സ്വരാജ്. മാധ്യമങ്ങളുടെ മുൻഗണനാ രീതിയെയാണ് അദ്ദേഹം നിശിതമായി വിമർശിച്ചത്. കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ച ഒരു ദിവസം ധനമന്ത്രി നിർമലാ സീതാരാമൻ്റെ വേഷഭൂഷാദികളുടെ വർണനയിലായിരുന്നു മാധ്യമങ്ങളുടെ ശ്രദ്ധ. ഇക്കാര്യമാണ് എം സ്വരാജ് ചൂണ്ടിക്കാട്ടിയത്.നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിന് എത്തിയപ്പോള്‍ ധരിച്ച സാരിയുടെ വര്‍ണനകളാണ് മാധ്യമങ്ങള്‍ പരമ പ്രാധാന്യത്തോടെ ഗ്രാഫിക്‌സ് കാര്‍ഡോടു കൂടി നല്‍കിയത്. മധുബനി ആര്‍ട്ട് സാരിയില്‍ തിളങ്ങി നിര്‍മല സീതാരാമന്‍ എന്നതായിരുന്നു മലയാള മനോരമ ഓണ്‍ലൈനിന്റെ കാര്‍ഡ്. മധുബനി ഡിസൈനിലെ മനോഹാരിത; ധനമന്ത്രി ധരിച്ചത് പത്മശ്രീ ദുലാരി ദേവി സമ്മാനിച്ച സാരിയെന്ന് മാതൃഭൂമിയും കാര്‍ഡിറക്കി. സാരി തയ്യാറാക്കിയത് പത്മശ്രീ ജേതാവ് ദുലാരി ദേവിയെന്നതായിരുന്നു ഏഷ്യാനെറ്റിന്റെ കാര്‍ഡ്. ഒരു പടി കൂടി കടന്ന് എട്ട് ബജറ്റുകള്‍, എട്ട് സാരികള്‍ എന്ന ഹെഡിംഗോടെ മാധ്യമം കാര്‍ഡ് നല്‍കി. നിര്‍മല സീതാരാമന്‍ ധരിച്ചത് മംഗള്‍ഗിരി സാരി മുതല്‍ മധുബനി വരെയെന്ന വിശദീകരണവും മാധ്യമം കാര്‍ഡിലുണ്ടായിരുന്നു. എന്നുമാത്രമല്ല, എട്ട് സാരികള്‍ ധരിച്ച് നില്‍ക്കുന്ന ഫോട്ടോയും നല്‍കി പൊലിപ്പിച്ചു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02