ഷുഹൈബ് അനുസ്മരണ റാലി കണ്ണൂരിലെ യൂത്ത് കോൺഗ്രസിന്റെ കരുത്ത് തെളിയിക്കും: വിജിൽ മോഹനൻ.

 


ഷുഹൈബിന്റെ ഏഴാമത് രക്തസാക്ഷി അനുസ്മരണ റാലി ഫെബ്രുവരി 12 ന് ശ്രീകണ്ഠപുരത്തു വച്ച് നടക്കുമെന്നും അയ്യായിരത്തിൽ കൂടുതൽ യുവജനങ്ങൾ പങ്കെടുക്കുന്ന റാലിയായിരിക്കുമെന്നും അത് കണ്ണൂരിലെ യൂത്ത് കോൺഗ്രന്റെ കരുത്ത് തെളിയിക്കുമെന്നും കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ ശ്രീകണ്ഠപുരം പ്രസ്സ് ഫോറത്തിൽ വച്ച് ചേർന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു.ഓരോ വർഷവും ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ വച്ച് നടക്കുന്ന ഷുഹൈബ് അനുസ്മരണ റാലി ഇത്തവണ ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ശ്രീകണ്ഠപുരത്ത് വച്ചാണ് നടക്കുന്നത്.ഷുഹൈബ് രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളോടെയാണ് ആസൂത്രണം ചെയ്തത്. ഫെബ്രുവരി ഒന്നാം തിയതി ആലക്കോട് നെടുംപറമ്പിൽ സ്പോർട്സ് സിറ്റിയിൽ വച്ച് ജില്ലയിലെ 11 യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മറ്റികളും ജില്ലാ കമ്മറ്റിയും തമ്മിൽ നടന്ന ഫുട്ബോൾ ടൂർണമെന്റ് നടത്തിയിരുന്നു. ഒൻപതാം തിയതി കണ്ണൂരിൽ വച്ച് സ്മൃതി സന്ധ്യയും നടന്നു.ഫെബ്രുവരി 11 ന് വൈകുന്നേരം ഷുഹൈബിന്റെ  എടയന്നൂരിലെ സ്മൃതി മണ്ഡപത്തിൽ നിന്നും ശ്രീകണ്ഠപുരം വരെ ഷുഹൈബിന്റെ ഛായാ ചിത്ര ജാഥയും നടക്കും, രക്തസാക്ഷിത്വ ദിനമായ 12 ന് വൈകുന്നേരം 4 മണിക്ക് ചെങ്ങളായി മുതൽ ശ്രീകണ്ഠപുരം വരെ യുവജന റാലിയും തുടർന്ന് അനുസ്മരണ സമ്മേളനവും നടകക്കും. അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉത്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം പി, ഡിസിസി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ്, ഇരിക്കൂർ MLA അഡ്വ സജീവ് ജോസഫ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബിൻ വർക്കി, മറ്റ് കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാക്കൾ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും വിജിൽ മോഹനൻ അറിയിച്ചു.യൂത്ത് കോൺഗ്രസ്സ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ പ്രിൻസ് പി ജോർജ്, സെക്രട്ടറി ജോർജ് തോമസ്, ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡന്റ്‌ ജസീൽ കണിയാർവയൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02