ആധാർ സേവനത്തിന് അപേക്ഷിക്കുന്നവർ ഫോട്ടോയെടുക്കുമ്പോൾ ശിരോവസ്ത്രം പാടില്ലെന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് അനൗദ്യോഗിക നിർദേശമെന്ന് സൂചന. ശിരോവസ്ത്രം , തലപ്പാവ് , തൊപ്പി തുടങ്ങിയവ ധരിച്ച് എടുത്ത ഒട്ടേറെ അപേക്ഷകളാണ് ഇതിനോടകം നിരസിക്കപ്പെട്ടത്.ആധാർ ഓപ്പറേറ്റർ നിർദേശം ലംഘിച്ചാൽ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഷനും പിഴയും ലഭിക്കും. ആധാർ അതോറിറ്റി സംസ്ഥാന അധികൃതർ നൽകിയ നിർദേശം അക്ഷയ പ്രൊജക്ട് അധികൃതരാണ് സംരംഭകർക്ക് കൈമാറിയത്.ശിരോവസ്ത്രം ധരിക്കുന്ന സ്ത്രീകളുടെ മുഖം വ്യക്തമായാൽ മതിയെന്നും തലമറഞ്ഞിരിക്കാമെന്നും ആയിരുന്നു മുൻപുള്ള വ്യവസ്ഥ. മുഖത്തിന് പുറമെ ചെവിയും നെറ്റിയും കാണുന്ന ചിത്രമെടുക്കണമെന്ന് അധികൃതർ പിന്നീട് വ്യവസ്ഥയുണ്ടാക്കി. നിലവിലുള്ള നിബന്ധന സർക്കുലറായി ഇറക്കാതെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലൂടെ മാത്രം നിർദേശമായി നൽകുകയായിരുന്നു.
WE ONE KERALA -NM
Post a Comment